സൗദി അറേബ്യയില്‍ സ്ത്രീകൾക്കെതിരായ ആക്രമണം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം

Published : Nov 28, 2020, 09:53 PM IST
സൗദി അറേബ്യയില്‍ സ്ത്രീകൾക്കെതിരായ ആക്രമണം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം

Synopsis

സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യത്ത് സ്ത്രീ സുരക്ഷക്ക് മുമ്പെങ്ങുമില്ലാത്ത സംരക്ഷണമാണ് നൽകുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ സ്ത്രീകൾക്കെതിരായ ഏത് വിധത്തിലെ അതിക്രമങ്ങളും കടുത്ത കുറ്റം. സ്ത്രീകളെ അക്രമിക്കുന്നവർക്ക് ഒരു മാസം മുതൽ ഒരു വർഷം വരെ തടവും 5,000 റിയാൽ മുതൽ അരലക്ഷം റിയാൽ വരെ പിഴയും വരെ ശിക്ഷ ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികൾ എന്നിവ കുറ്റകൃത്യങ്ങളാവും.

 ഈ നിയമം സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷിതത്വവും രാജ്യം ഉറപ്പുവരുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയമങ്ങൾ നിലവിൽ വരുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ ക്രിമിനൽ നടപടിക്രമങ്ങളുടെയും ശിക്ഷകളുടെയും പാക്കേജ് ആവിഷ്കരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 

സ്ത്രീകൾക്കെതിരായ എല്ലാ തരത്തിലുള്ള അക്രമങ്ങളും നിരോധിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യത്ത് സ്ത്രീ സുരക്ഷക്ക് മുമ്പെങ്ങുമില്ലാത്ത സംരക്ഷണമാണ് നൽകുന്നത്. എല്ലാ മേഖലയിലും സൗദി വനിതകൾ രാപ്പകൽ ഭേദമന്യേ ജോലിക്കിറങ്ങുന്നുണ്ടെന്നും ഇത്തരം നിയമങ്ങളും മുന്നറിയിപ്പുകളും അവർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നതായും വിലയിരുത്തപ്പെടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത