ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്: മേഖലയില്‍ അതീവ ജാഗ്രത

By Web TeamFirst Published Oct 11, 2018, 9:52 AM IST
Highlights

120 കി.മീ വേഗതയിലാവും ലുബാന്‍ ഒമാന്‍ തീരത്ത് പ്രവേശിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് പിന്നീടുള്ള ദിവസങ്ങളില്‍ കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നു പോയി ഇപ്പോള്‍ ലുബാന്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്.

സലാല: ദൊഫാര്‍ മേഖലയിലെ എല്ലാ സ്കൂളുകള്‍ക്കും സുല്‍ത്താനേറ്റ് വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു. ഒമാന്‍ തീരം ലക്ഷ്യമാക്കി വരുന്ന ലുബാന്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി ദൊഫാറിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. 

ഒമാന്‍റെ തെക്കന്‍ ഭാഗങ്ങളിലും യെമനി ദ്വീപുകളിലേക്കുമായി ശനിയാഴ്ച്ച ഉച്ചയോടെ ലുബാന്‍ അടിച്ചു കയറും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 120 കി.മീ വേഗതയിലാവും ലുബാന്‍ ഒമാന്‍ തീരത്ത് പ്രവേശിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. 

ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് പിന്നീടുള്ള ദിവസങ്ങളില്‍ കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ കടന്നു പോയി ഇപ്പോള്‍ ലുബാന്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. അഞ്ച് മാസം മുന്‍പ് വീശിയടിച്ച മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് പതിനൊന്ന് പേര്‍ ആണ് ഒമാനില്‍ മരണപ്പെട്ടത്. മെകുനു സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും പൂര്‍ണമായും മോചിപ്പിക്കപ്പെടും മുന്‍പാണ് ലുബാന്‍ എത്തുന്നത്. 

click me!