ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും. ശനിയാഴ്‍ച മുതല്‍ തന്നെ രാജ്യത്ത് ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്, ഫെറി സര്‍വീസുകളും റദ്ദാക്കി.

11:23 PM (IST) Oct 03
ഒമാൻ സമയം 09:31 P M
ഷഹീൻ ചുഴലിക്കാറ്റ് തീരം തൊട്ട ബാത്തിന ഗവര്‍ണറേറ്റിലെ സുവേയ്ക്ക് വിലായത്തിൽ വ്യാപകമായി വൈദ്യതി ബന്ധം വിച്ഛേദിച്ച നിലയിലെന്ന് ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.
11:22 PM (IST) Oct 03
ഒമാൻ സമയം 09:20 P M
മസ്കറ്റിൽ മഴ കുറഞ്ഞതിനാൽ വാദി ആദി അൽ അമേറത്ത് റോഡിലെ ഗതാഗതം പുനരാരംഭിച്ചു.
09:59 PM (IST) Oct 03
ഒമാൻ സമയം 08:18 P M
ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം നിലവിൽ മൂസാന, സുവൈക്ക് സംസ്ഥാനങ്ങൾക്കിടയിലേക്ക് പ്രവേശിക്കുന്നു. അതിശക്തമായ മഴയും ശക്തമായ കാറ്റും, മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെ ചുഴലിക്കാറ്റിന് വേഗതയുമുണ്ട്.
09:58 PM (IST) Oct 03
ഒമാൻ സമയം: 08:14 P M
ബാത്തിന ഗവര്‍ണറേറ്റിൽ ബർക്ക, അൽ മുസാന എന്നിവിടങ്ങളിലെ 10 അഭയകേന്ദ്രങ്ങളിൽ 430 പേർ.
329 ഒമാൻ പൗരന്മാരും 101 പ്രവാസികളും ഇതിൽ ഉൾപ്പെടും .
09:56 PM (IST) Oct 03
ഒമാൻ സമയം: 07:56 P M
വീടിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. മഴവെള്ളപ്പാച്ചിൽ മൂലം സുവേക്ക് വിലയത്തിലുള്ള ഒരു വീട്ടിൽ വെള്ളം ഇരച്ചു കയറിയതിനാൽ രണ്ടുപേർ വീടിനുള്ളിൽ കുടുങ്ങി. ഒമാൻ സിവിൽ ഡിഫൻസ്, ആംബുലൻസ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ രണ്ടുപേരെയും രക്ഷിക്കാൻ കഴിഞ്ഞു.
08:24 PM (IST) Oct 03
ഒമാൻ സമയം : 06:36 P M
ഷഹീന്‍ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക്. അതീവ ജാഗ്രതയില്‍ ഒമാന്‍. ബാത്തിന ഗവര്‍ണറേറ്റിലെ സുവെയ്ക്കിൽ കനത്ത മഴയും ശക്തമായ കാറ്റും. വരും മണിക്കൂറുകൾ അതിനിർണായകം.
07:34 PM (IST) Oct 03
ഒമാൻ സമയം 0545 PM
ഒമാന്റെ തെക്കൻ ബാത്തിനായിൽ ശക്തമായ കാറ്റ് വീശിയടിക്കുന്നു. വരും മണിക്കൂറുകൾ ബാത്തിന മേഖലക്ക് നിർണായകം.
മുസന്ന വിലായത്തിൽ അതിശക്തമായ കാറ്റും മഴയും. ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രം ബാത്തിന ഗവര്‍ണറേറ്റിലെ വിലായത്ത് മുസ്സന്നക്കും സോഹാറിനുമിടയിലൂടെ കടന്നു പോകും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷവും ഒൻപതു മണിക്ക് മുൻപായും ഷഹീൻ കരതൊടുമെന്നാണ് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
06:41 PM (IST) Oct 03
ഒമാൻ സമയം 04:50 PM
റുസൈലിൽ മണ്ണിടിച്ചിൽ. റുസൈൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത്
മണ്ണിടിച്ചിൽ. രണ്ടു തൊഴിലാളികൾ കുടുങ്ങിയതായി പ്രാഥമിക റിപ്പോർട്ടുകൾ. തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് ഏഷ്യൻ തൊഴിലാളികളുടെ ശരീരം പുറത്തെടുത്തതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.
06:38 PM (IST) Oct 03
ഒമാൻ സമയം 3:40 PM
ഷഹീൻ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം തീരം തൊടും. ചുഴലിക്കാറ്റിന്റെ പ്രഭവ കേന്ദ്രം ബാത്തിന ഗവര്‍ണറേറ്റിലെ വിലായത്ത് മുസ്സന്നക്കും സോഹാറിനുമിടയിലൂടെ കടന്നു പോകും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷവും ഒൻപതു മണിക്ക് മുൻപായും ഷഹീൻ കര തൊടുമെന്നാണ് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
06:20 PM (IST) Oct 03
ഷഹീൻ ചുഴലിക്കാറ്റുമൂലം ഉണ്ടായ മഴവെള്ളപ്പാച്ചിൽ ജനജീവിതം സ്ഥാപിച്ചു പോയ മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറം, റൂവി എന്നീ പ്രദേശങ്ങൾ.
കടപ്പാട്: അഹമ്മദ് അൽ ഫാർസി - ഒമാൻ ടി വി.
06:20 PM (IST) Oct 03
ഷഹീൻ ചുഴലിക്കാറ്റുമൂലം ഉണ്ടായ മഴവെള്ളപ്പാച്ചിൽ ജനജീവിതം സ്ഥാപിച്ചു പോയ മസ്‌കറ്റ് ഗവർണറേറ്റിലെ ഖുറം, റൂവി എന്നീ പ്രദേശങ്ങൾ.
കടപ്പാട്: അഹമ്മദ് അൽ ഫാർസി - ഒമാൻ ടി വി.
04:55 PM (IST) Oct 03
ഒമാൻ സമയം 2:40 PM
ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടിയായി തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബാർക്ക വിലായാത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിരവധിയാളുകൾ വന്നെത്തുന്നതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
03:37 PM (IST) Oct 03
ഒമാൻ സമയം 01:34 PM
ദുരിതാശ്വാസ പ്രവത്തനങ്ങൾക്ക് ഒമാൻ പ്രതിരോധ മന്ത്രാലയം രംഗത്ത്. എഞ്ചിനീയറിംഗ് സേവനങ്ങൾ, ഇലക്ട്രിക് ജനറേറ്ററുകളും, വെള്ളം വലിച്ചെടുക്കുന്ന വാഹനങ്ങളും മറ്റ് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ തുടങ്ങിയവ സജ്ജമാക്കി. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലെ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും സഹായമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഒമാൻ പ്രതിരോധ മന്ത്രാലയം തുടക്കം കുറിച്ചതായി ഒമാൻ ന്യൂസ് റിപ്പോർട് ചെയ്യുന്നു.
02:15 PM (IST) Oct 03
ഒമാൻ സമയം 12:24 PM
മഴയും കാറ്റും മൂലം താമസ സ്ഥലങ്ങളില്‍ വെള്ളം കയറിയതിനാൽ നിരവധി കുടുംബങ്ങളെ മസ്‍കത്ത് ഗവര്‍ണറേറ്റിലെ അമിറാത്ത് വിലയാത്തിലെ അഭയകേന്ദ്രങ്ങങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായി ഒമാൻ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‍തു.
01:56 PM (IST) Oct 03
ഒമാൻ സമയം 12:14AM
മസ്‍കത്ത് ഗവര്‍ണറേറ്റിൽ അൽ - അമരാത്ത് വിലയത്തിൽ മഴമൂലം രൂപപ്പെട്ട വെള്ളപ്പാച്ചിലിൽ അകപ്പെട്ട് കാണാതായ ഒരു കുട്ടി മരണപ്പെട്ടതായി ഒമാൻ ടെലിവിഷൻ അറിയിച്ചു.
01:40 PM (IST) Oct 03
ഒമാൻ സമയം 11:50AM
വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവര്‍ണറേറ്റുകളിൽ പൊതു നിരത്തിലൂടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം അറിയിച്ചു. എന്നാൽ അടിയന്തര സാഹചര്യത്തിൽ ഗതാഗതം അനുവദിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഷഹീൻ ചുഴലിക്കാറ്റ് ഈ ഗവര്‍ണറേറ്റുകളിൽ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാലാണ് പൊലീസിന്റെ ഈ നടപടി
01:15 PM (IST) Oct 03
ഒമാൻ സമയം 11:21 AM
വാഹന യാത്രക്കാർ മസ്‍കത്ത് ഗവർണറേറ്റിലെ റോഡുകളുടെ ഉപയോഗം കുറയ്‍ക്കാൻ ഒമാൻ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. മസ്‍കത്ത് എക്സ്പ്രസ്സ് ഹൈവേ ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളിലുള്ള യാത്രകള്‍ അനുവദിക്കും. ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ കടന്നുപോകുന്നത് വരെയാണ് പൊതുനിരത്തുകളിലെ നിയന്ത്രണം.
01:12 PM (IST) Oct 03
ഒമാൻ സമയം 10:54 AM
ഷഹീൻ ചുഴലികാറ്റിനോടനുബന്ധിച്ച് വിവിധ ഗവര്‍ണറേറ്റുകളിൽ 136 അഭയ കേന്ദ്രങ്ങളാണ് ഒമാൻ ദുരന്ത നിവാരണ സമിതി ഒരുക്കിയിട്ടുള്ളത്. ഇതിൽ 45 കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. 1998 സ്വദേശികളും 736 പ്രവാസികളും ഉൾപ്പെടെ 2,734 പേര്‍ അഭയ കേന്ദ്രങ്ങളിലെത്തിയതായി സമിതിയുടെ അറിയിപ്പിൽ പറയുന്നു.
12:47 PM (IST) Oct 03
ഒമാൻ സമയം 11:15AM
ജനവാസ കേന്ദ്രങ്ങളിലുണ്ടായിരിക്കുന്ന കേടുപാടുകൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മസ്കത്ത് നഗര സഭയുടെ സന്നദ്ധ വിഭാഗം പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് മസ്കത്ത് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സീബ്, മസ്കത്ത് എന്നീ നഗരസഭകളിലെ ജലസംഭരണികൾ ശുദ്ധീകരിക്കാനും, സുർ അൽ ഹദീദ് പ്രദേശത്ത് റോഡ് ട്രാക്കുകൾ അടക്കുവാനുമുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞുവെന്ന് നഗരസഭയുടെ അറിയിപ്പിൽ പറയുന്നു .
12:44 PM (IST) Oct 03
ഒമാൻ സമയം 10:54 AM
മസ്കറ്റ് ഗവര്‍ണറേറ്റിലെ അൽ ഖുറം വാണിജ്യ മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കുന്നു. അപകടങ്ങൾ ഒഴിവാക്കാൻ വൈദ്യുതി വിച്ഛേദിക്കുമെന്നും ഒമാൻ ദുരന്ത നിവാരണന സമതി അറിയിച്ചു.
12:25 PM (IST) Oct 03
ഒമാൻ സമയം 10:30 AM
ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്രം മസ്‍കത്ത് ഗവര്‍ണറേറ്റിൽ നിന്നും ഏകദേശം 60 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് നിലകൊള്ളുന്നത്. പ്രഭവ കേന്ദ്രത്തിന്റെ ചുറ്റുമുള്ള കാറ്റിന് 64 നോട്ട് (മണിക്കൂറിൽ 116 കി.മീ) വേഗതയാണുള്ളത്.
വരും മണിക്കൂറുകളില്‍ വടക്കൻ ബാത്തിന, അൽ ദാഹിറ, അൽ ദഖിലിയ ഗവർണറേറ്റുകളിലും അൽ ബുറൈമിയിലും മണിക്കൂറുകളിൽ 45 മുതൽ 60 നോട്ട് വരെ വേഗതയിലുള്ള കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ഒപ്പം 200 മുതൽ 500 മില്ലിമീറ്റർ വരെയുമുള്ള അളവിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
12:00 PM (IST) Oct 03
ഒമാൻ സമയം 10:17 AM
പ്രധാന റോഡായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ അൽ സഹ്‌വാ ടവർ മുതൽ ഖുറം ഫ്ലൈ ഓവർ വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടുവെന്നു ഒമാൻ ദുരന്തര നിവാരണ സമതി അറിയിച്ചു. റോഡ് സാധാരണ നിലയിലേക്ക് വരുന്നത് വരെ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും ഒമാൻ ന്യൂസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .
11:44 AM (IST) Oct 03
ഒമാൻ സമയം 10:02AM
"
11:38 AM (IST) Oct 03
ഒമാൻ സമയം 09:56AM
ഷഹീൻ ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം മസ്‍കത്തിൽ നിന്ന് 62.67 കിലോമീറ്റർ അകലെയെത്തി.
11:20 AM (IST) Oct 03
ഒമാൻ സമയം 09:28AM
അൽ ബാത്തിന ഗവര്‍ണറേറ്റിൽ സഹം വിലായത്തിൽ കടൽ തിരമാലകൾ സംരക്ഷണ മതിൽ മറികടന്ന് വീടുകളിലേക്ക് കടൽ വെള്ളം കയറുന്നുവെന്ന് ഒമാൻ ടെലിവിഷൻ റിപ്പോര്‍ട്ട് ചെയ്‍തു.
11:19 AM (IST) Oct 03
ഒമാൻ സമയം 09:21AM
ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വർദ്ധിച്ചാൽ, ജനങ്ങൾ വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളിൽ കഴിയാൻ ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു
10:52 AM (IST) Oct 03
ഒമാൻ സമയം 08:58 AM
മസ്കറ്റ് ഗവര്‍ണറേറ്റിൽ അൽ വത്തയ്യാ പ്രദേശത്ത് കനത്ത മഴ മൂലം അൽ-നഹ്‍ഗ പ്രസ്സിന് പിന്നിലുള്ള മല ഇടിഞ്ഞു വീണതായി റോയൽ ഒമാൻ പൊലീസ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
10:34 AM (IST) Oct 03
ഒമാൻ സമയം 08:48AM
ഷഹീൻ ചുഴലിക്കാറ്റ് മൂലം രൂപപ്പെടുന്ന വെള്ളപ്പാച്ചിലിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ സംഘം രക്ഷപെടുത്തി. മസ്കറ്റ് ഗവര്ണറേറ്റിൽ ബൗഷറിലെ അൽ-അത്തൈബ മേഖലയിലായിരുന്നു സംഭവം. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ന്യൂസ് ഏജൻസിയുടെ അറിയിപ്പിൽ പറയുന്നു.
10:06 AM (IST) Oct 03
ഒമാൻ സമയം 08:28AM
ഒമാനിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹന യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് കർശന നിർദ്ദേശം നല്‍കി
10:00 AM (IST) Oct 03
ഒമാൻ സമയം 08:19AM
ഷഹീൻ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ഫലങ്ങളുടെ ഫലമായി ഒമാൻ കടലിന്റെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ രൂപപ്പെടുന്നു ( Courtesy : OMAN TV)
09:52 AM (IST) Oct 03
ഒമാൻ സമയം 08:17 AM
വരും മണിക്കൂറുകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഒമാൻ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു
09:36 AM (IST) Oct 03
ഒമാൻ സമയം 08:00 AM
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഖുറാമിലെ വാണിജ്യ മേഖലയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു അടച്ചിടാൻ നിർദ്ദേശം
09:28 AM (IST) Oct 03
ഒമാൻ സമയം 07:52 AM
ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുന്നത് മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അൽ-നഹ്‍ദ ആശുപത്രിയിൽ നിന്നും രോഗികളെ ഒഴിപ്പിക്കുന്നു.
09:17 AM (IST) Oct 03
ഒമാൻ സമയം 07:36AM
മസ്കറ്റ് ഗവർണറേറ്റ് മുതൽ നോർത്ത് അൽ ബാത്തിന ഗവർണറേറ്റ് വരെയുള്ള തീരദേശ റോഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുവാൻ റോയൽ ഒമാൻ പോലീസിന്റെ നിർദ്ദേശം.
09:11 AM (IST) Oct 03
(ഒമാൻ സമയം 07:30AM)
മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി തേനീച്ച വളർത്തൽ എന്ന കൃഷിയിൽ ഏർപെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ഒമാൻ കൃഷി മത്സ്യ ജലവിഭവ മന്ത്രാലയം. അണക്കെട്ടുകളെ സമീപിക്കരുതെന്നും താഴ്‍വരകളിൽ നിന്ന് അകന്നു നിൽക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
09:04 AM (IST) Oct 03
(ഒമാൻ സമയം 07:28AM)
ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാസംഘം മത്ര വിലായത്തിൽ ഏഴ് പേരെ രക്ഷപ്പെടുത്തി. ഏഴുപേരും സുരക്ഷിതരാണ്.
08:54 AM (IST) Oct 03
08:53 AM (IST) Oct 03
(ഒമാൻ സമയം 07:10AM)
മഴമൂലം വെള്ളം കെട്ടിനിൽക്കുന്നതിനാൽ മസ്കറ്റിൽ നിന്നും സീബ് വിലായത്തിലെ സഹ്‍വാ ടവർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന തുരങ്കം അടച്ചു
08:48 AM (IST) Oct 03
(ഒമാന്‍ സമയം രാവിലെ 06.15AM)
ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തിന്റെ 83 കിലോമീറ്റര്‍ അടുത്തെത്തി. രാജ്യത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
08:44 AM (IST) Oct 03
കനത്ത മഴ കാരണം മുത്റ വിലായത്തിലെ ചില പ്രദേശങ്ങളില്‍ വെള്ളം കയറി. ഇവിടെയുള്ള സ്വദേശികളോടും വിദേശികളോടും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.