സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു

Published : Jan 30, 2021, 06:48 PM IST
സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു

Synopsis

രാജ്യത്ത് ഇതുവരെ 3,67,813 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 3,59,299 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6372 ആയി ഉയർന്നു. രാജ്യത്ത്  വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 2142 പേരാണ്. 

റിയാദ്: ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയിൽ കൊവിഡ് വൈറസ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം ഉയരുകയാണ്.  രാജ്യത്താകെ 270 പേർക്കാണ് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്നവരിൽ 293 പേർ സുഖം പ്രാപിച്ചു. നാലു പേർ മരണപ്പെടുകയും ചെയ്തു.  

രാജ്യത്ത് ഇതുവരെ 3,67,813 പേർക്കാണ് രോഗം ബാധിച്ചത്. അതിൽ 3,59,299 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6372 ആയി ഉയർന്നു. രാജ്യത്ത്  വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന 2142 പേരാണ്. ഇതിൽ 352 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ  ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ  മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 105, കിഴക്കൻ പ്രവിശ്യ 66, മക്ക 40, മദീന 16, അസീർ 9, അൽബാഹ 8, ഖസീം 6, വടക്കൻ അതിർത്തി  മേഖല 6, ഹാഇൽ 4, നജ്റാൻ 3, അൽജൗഫ് 3, തബൂക്ക് 3, ജീസാൻ 1.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി