
റിയാദ്: ലോകത്തെ ഏറ്റവും വലിയ മോട്ടോർ സ്പോർട്സ് മത്സരമായ ‘ദാക്കർ റാലി’ ജനുവരി മൂന്നിന് ആരംഭിക്കും. ആറാമത്തെ പതിപ്പിനാണ് സൗദി ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 17 വരെ തുടരും. കായിക മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനാണ് റാലി സംഘടിപ്പിക്കുന്നത്.
സൗദിയുടെ തെക്ക് ഭാഗത്തുള്ള ബിഷ ഗവർണറേറ്റിൽ നിന്ന് ആരംഭിക്കുന്ന റാലി ആദ്യം തെക്കുനിന്ന് വടക്കോട്ടും പിന്നീട് കിഴക്കോട്ടും പോകും. ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയായ ‘റുബുൽ ഖാലി’യിലെ ശുബൈത്വയിൽ എത്തും. അവിടെ റാലിയുടെ ആദ്യത്തെ വലിയ സമാപന പരിപാടിക്ക് സാക്ഷ്യം വഹിക്കും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റാലി 14 ദിവസം നീണ്ടുനിൽക്കുന്നതാണ്.
ഇത് അതിശയകരമായ പ്രകൃതിദൃശ്യങ്ങളും പുരാവസ്തു ലാൻഡ്‌മാർക്കുകളും പര്യവേക്ഷണം ചെയ്യാൻ റാലിയിൽ പെങ്കടുക്കുന്നവരെ സഹായിക്കും. ആഗോള കായികരംഗത്തെ ഏറ്റവും വലിയ സാഹസിക മത്സരമായാണ് ദാക്കർ റാലി കണക്കാക്കപ്പെടുന്നത്. അത്ഭുതകരമായ മരുഭൂമി പരിതസ്ഥിതിയിൽ റാലി പ്രേമികളെയും ചാമ്പ്യന്മാരെയും ഇത് ഒരുമിച്ച് കൊണ്ടുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam