കൊവിഡ് 19: വിസ സേവനങ്ങൾക്കുള്ള ആമർ സെന്‍ററുകള്‍ തുറക്കുന്നത് നീട്ടി

Published : Apr 08, 2020, 09:04 AM ISTUpdated : Apr 08, 2020, 09:06 AM IST
കൊവിഡ് 19: വിസ സേവനങ്ങൾക്കുള്ള ആമർ സെന്‍ററുകള്‍ തുറക്കുന്നത് നീട്ടി

Synopsis

ഏപ്രിൽ 9 വരെ സെന്ററുകൾ അടച്ചിടുമെന്നാണ്  എമിഗ്രേഷൻ അതോറിറ്റി മുൻപ് ദുബൈയിലെ താമസക്കാരെ   അറിയിച്ചിരുന്നത്. ആ പ്രഖ്യാപനമാണ് ഈ മാസം 18 വരെ നീട്ടിയിരിക്കുന്നത്.

ദുബൈ: കൊവിഡ്-19-ന്റെ പശ്ചാത്തലത്തിൽ ദുബായിലെ വിസാ സേവനങ്ങൾക്കുള്ള ആമർ സെന്ററുകൾ തുറക്കുന്നത് ഈ മാസം 18 വരെ നീട്ടിയെന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. പൊതുജനാരോഗ്യം പരിഗണിച്ചു കൊണ്ട് കഴിഞ്ഞ മാസം 25 മുതലാണ് സേവനകേന്ദ്രങ്ങൾ അടച്ചത്.  

ഏപ്രിൽ 9 വരെ സെന്ററുകൾ അടച്ചിടുമെന്നാണ് എമിഗ്രേഷൻ അതോറിറ്റി മുൻപ് ദുബായിലെ താമസക്കാരെ   അറിയിച്ചിരുന്നത്. ആ പ്രഖ്യാപനമാണ് ഈ മാസം 18 വരെ നീട്ടിയിരിക്കുന്നത്. ഈ കാലയളവിൽ സേവനങ്ങൾ തേടുന്നവർ വകുപ്പിന്റെ വെബ്സൈറ്റ്, സ്മാർട്ട്‌ ആപ്ലിക്കേഷൻ, എന്നിവ ഉപയോഗപ്പെടുത്തണമെന്നും, താമസ രേഖാ- സംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും, സംശയങ്ങൾക്കും,  വകുപ്പിന്റെ ടോൾഫ്രീ  നമ്പറായ 8005111 -ൽ  വിളിക്കണമെന്ന് ദുബായ് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയിലാണെന്ന തോന്നലിൽ പാൻ മസാല ചവച്ചുതുപ്പി, പിഴയും അടച്ചില്ല,ബ്രിട്ടനിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ
ഇസ്ഫഹാനിലെ കേന്ദ്രത്തേക്കുറിച്ച് വ്യക്തതയില്ല, ഇറാനിൽ ഇസ്രയേൽ തകർത്ത ആണവ കേന്ദ്രത്തേക്കുറിച്ച് ഇരുട്ടിൽ തപ്പി യുഎൻ