കൊവിഡ്: യുഎഇയില്‍ മരണസംഖ്യ 100 കടന്നു; രോഗികളുടെ എണ്ണത്തിലും വര്‍ധന

Published : May 01, 2020, 10:26 AM IST
കൊവിഡ്: യുഎഇയില്‍ മരണസംഖ്യ 100 കടന്നു; രോഗികളുടെ എണ്ണത്തിലും വര്‍ധന

Synopsis

യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു.

ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഏഴുപേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ 100 കടന്നു. 552 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വ്യാഴാഴ്ച വരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 12,481 ആയി. ഇതുവരെ 105 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.

 മരണപ്പെട്ടവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം 100 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 2429 ആയി. 27,000ത്തോളം പേരെയാണ് വ്യാഴാഴ്ച മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ദുബായ് മെട്രോ സര്‍വീസ് പുനഃരാരംഭിച്ചു. റസ്റ്റോറന്റുകളിലും കടകളിലും നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഉപഭോക്താക്കളെത്തുന്നുണ്ട്.

അതേസമയം ഗള്‍ഫില്‍ 29 മലയാളികളടക്കം 322 പേര്‍ മരിച്ചു. 58,052പേരില്‍ രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ  1351 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ 83 ശതമാനവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം