
ദുബൈ: സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ച അശ്ലീല ഫോട്ടോഷൂട്ട് വീഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തും. ദുബൈ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഇസ്സ അല്‍ ഹുമൈദാനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള നടപടികള്‍ പബ്ലിക് പ്രോസിക്യൂഷന്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.
യുഎഇ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഫോട്ടോഷൂട്ടെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്‍തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ആളുകളെ അറസ്റ്റ് ചെയ്‍തതായി ദുബൈ പൊലീസ് ശനിയാഴ്‍ച അറിയിച്ചു. അംഗീകരിക്കാനാവാത്ത ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു.
ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് പത്തിലധികം സ്ത്രീകള്‍ മാന്യമല്ലാത്ത തരത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫോട്ടോഗ്രാഫര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു പ്രവൃത്തി. എമിറാത്തി സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam