ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അന്തരിച്ചു

By Web TeamFirst Published Mar 24, 2021, 1:06 PM IST
Highlights

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ സഹോദരനാണ്.

ദുബൈ: ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ സഹോദരനാണ്. മരണവാര്‍ത്ത ശൈഖ് മുഹമ്മദ് ബുധനാഴ്ച രാവിലെ ട്വിറ്ററില്‍ പങ്കുവെക്കുകയായിരുന്നു. 1971ല്‍ യുഎഇയുടെ ആദ്യ കാബിനറ്റ് നിലവില്‍ വന്നത് മുതല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ശൈഖ് ഹംദാനായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിലും വികസന മുന്നേറ്റത്തിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 

إنا لله وإنا إليه راجعون ... رحمك الله يا أخي وسندي ورفيق دربي.. وأحسن مثواك .. وضعت رحالك عند رب كريم رحيم عظيم .. pic.twitter.com/xAw3rXIwoj

— HH Sheikh Mohammed (@HHShkMohd)
click me!