എഞ്ചിന്‍ സാറ്റാര്‍ട്ട് ചെയ്‍ത നിലയില്‍ വാഹനം നിര്‍ത്തിയിട്ട് പോകുന്നവര്‍ക്ക് പിഴ

By Web TeamFirst Published Apr 2, 2021, 10:29 PM IST
Highlights

വാഹനം സ്റ്റാര്‍ട്ട് ചെയ്‍ത്  നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങി ഷോപ്പിങിനും മറ്റും പോകുന്നത് നിയമ വിരുദ്ധമാണെന്ന് പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

അബുദാബി: വാഹനം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്‍ത അവസ്ഥയില്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരത്തില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങി ഷോപ്പിങിനും മറ്റും പോകുന്നത് നിയമ വിരുദ്ധമാണെന്ന് പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ബോധവത്കരണം ലക്ഷ്യമിട്ട് ഒരു വീഡിയോ ക്ലിപ്പും പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വാഹനമുടമ ഷോപ്പിങിന് പോയി തിരികെ വരുന്നതിനകം കാര്‍ മോഷ്‍ടിക്കപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ഇത്തരത്തില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്‍തിട്ട് പുറത്തുപോകുന്നതിന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

click me!