അസഹ്യമായ വേദന; ആശുപത്രിയിലെത്തിയ യുവതിയുടെ ഗര്‍ഭപാത്രത്തിനരികെ നിന്ന് നീക്കം ചെയ്തത്...

Published : May 04, 2021, 10:43 PM ISTUpdated : May 04, 2021, 10:46 PM IST
അസഹ്യമായ വേദന; ആശുപത്രിയിലെത്തിയ യുവതിയുടെ ഗര്‍ഭപാത്രത്തിനരികെ നിന്ന് നീക്കം ചെയ്തത്...

Synopsis

ഈജിപ്ത് സ്വദേശിയായ പ്രവാസി യുവതി നോഹ സുലൈമാന് അടിവയറ്റില്‍ മര്‍ദ്ദം അനുഭവപ്പെടുകയും വയര്‍ വീര്‍ത്ത് വരികയും ചെയ്തതാണ് അസ്വസ്ഥതകളുടെ തുടക്കം. മൂന്നു കുട്ടികളുടെ മാതാവായ നോഹ ആദ്യം ഇത് അവഗണിച്ചു.

ദുബൈ: വയറ്റില്‍ അസഹ്യമായ വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ഗര്‍ഭപാത്രത്തിന് തൊട്ടടുത്ത് നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 23 ട്യൂമറുകള്‍. യുഎഇയിലാണ് 36കാരിയുടെ വയറ്റില്‍ നിന്ന് മുഴകള്‍ നീക്കിയത്. 

ഈജിപ്ത് സ്വദേശിയായ പ്രവാസി യുവതി നോഹ സുലൈമാന് അടിവയറ്റില്‍ മര്‍ദ്ദം അനുഭവപ്പെടുകയും വയര്‍ വീര്‍ത്ത് വരികയും ചെയ്തതാണ് അസ്വസ്ഥതകളുടെ തുടക്കം. മൂന്നു കുട്ടികളുടെ മാതാവായ നോഹ ആദ്യം ഇത് അവഗണിച്ചു. എന്നാല്‍ പിന്നീട് അസഹ്യമായ വേദന അനുഭവപ്പെടുകയും ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടാകുകയും ചെയ്തതോടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ആറുമാസം ഗര്‍ഭിണിയായ പോലെ ഇവരുടെ വയര്‍ വീര്‍ത്ത നിലയിലായിരുന്നു.

ഷാര്‍ജയില്‍ ബുര്‍ജീല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ നോഹയെ ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിദഗ്ധയായ ഡോ. മോന മുഹമ്മദ് ഇമ്മാം സാദിന്റെ നേതൃത്വത്തിലാണ് ശസത്രക്രിയയ്ക്ക് വിധേയമാക്കിയത്. അള്‍ട്രാസൗണ്ട് സ്‌കാനിങില്‍ 23 മുഴകള്‍ ഗര്‍ഭപാത്രത്തിന്റെ ലാറ്ററല്‍ ഭിത്തികള്‍ക്ക് സമീപം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ഓപ്പണ്‍ സര്‍ജറിയിലൂടെ 2.5 കിലോഗ്രാം ഭാരമുള്ള 23 മുഴകള്‍
യുവതിയുടെ ഗര്‍ഭപാത്രത്തിന് അടുത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നെന്ന്‌ ഡോ. മോന പറഞ്ഞു. ഇത് അപൂര്‍വ്വ അവസ്ഥയാണെന്നും ഇത്തരം കേസുകളില്‍ സാധാരണ ഗര്‍ഭപാത്രം നീക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറുള്ളതായും ഡോ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതോടെ യുവതിയുടെ ആരോഗ്യസ്ഥിതി പൂര്‍ണമായും മെച്ചപ്പെട്ടു. ഇനി ആറുമാസത്തിന് ശേഷം ഇവര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ തടസ്സമില്ലെന്ന് ഡോക്ടര്‍ മോന കൂട്ടിച്ചേര്‍ത്തു.

(ചിത്രം-ഡോ. മോന മുഹമ്മദ് ഇമ്മാം സാദ്)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ