സൗദിയില്‍ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി

By Web TeamFirst Published Feb 4, 2019, 9:59 AM IST
Highlights

39 വയസുകാരിയായ ജോലിക്കാരിയാണ് വീട്ടുമടയെയും മകളെയും കുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുടമയായ സൗദി പൗരന്‍ ഹുമൈദ് ബിന്‍ തുര്‍ക്കി മരിക്കുകയും മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

റിയാദ്: സൗദി അറേബ്യയില്‍ തൊഴിലുടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഫിലിപ്പൈന്‍സ് സ്വദേശിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. പിന്നാലെ നാട്ടിലുള്ള ഇവരുടെ ബന്ധുക്കളെ അധികൃതര്‍ വിവരമറിയിച്ചു. വധശിക്ഷ നടപ്പാക്കിയ വിവരം ഫിലിപ്പൈന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

39 വയസുകാരിയായ ജോലിക്കാരിയാണ് വീട്ടുമടയെയും മകളെയും കുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുടമയായ സൗദി പൗരന്‍ ഹുമൈദ് ബിന്‍ തുര്‍ക്കി മരിക്കുകയും മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവതി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബ്ലഡ് മണി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതി അനുവദിച്ചില്ല.

click me!