കുട്ടികളെ യൂണിഫോം വാങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍

By Web TeamFirst Published Aug 31, 2018, 4:30 PM IST
Highlights

പുതിയ അക്കൗദമിക വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി സ്കൂളുകളില്‍ നിന്ന് നിര്‍ബന്ധമായും യൂണിഫോം വാങ്ങണമെന്ന് ചില സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്നതായി പരാതിയുണ്ടായിരുന്നു.

ഷാര്‍ജ: ഓരോ ആധ്യയന വര്‍ഷവും പുതിയ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കരുതെന്ന് ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ സ്കൂളുകള്‍ക്കാണ് ഇത് സംബന്ധിച്ച് കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയത്. പുതിയ അക്കൗദമിക വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി സ്കൂളുകളില്‍ നിന്ന് നിര്‍ബന്ധമായും യൂണിഫോം വാങ്ങണമെന്ന് ചില സ്കൂളുകള്‍ നിര്‍ദ്ദേശിക്കുന്നതായി പരാതിയുണ്ടായിരുന്നു.

യൂണിഫോം മാറുന്ന സാഹചര്യത്തിലൊഴികെ പുതിയ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളോട് പറയരുത്. കുട്ടികള്‍ക്ക് എന്താണ് ആവശ്യമെന്ന് തീരുമാനിക്കാനുള്ള അധികാരമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വാങ്ങിയ യൂണിഫോം ഉള്ളവരെയും പുതിയത് വാങ്ങാന്‍ സ്കൂളുകള്‍ നിര്‍ബന്ധിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല- എജ്യുക്കേഷന്‍ കൗണ്‍സില്‍ അറിയിച്ചു. സ്കൂള്‍ അധികൃതര്‍ യൂണിഫോം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് സ്വദേശിയായ ഒരു രക്ഷിതാവ് നല്‍കിയ പരാതിയാണ് കൗണ്‍സിലിന്റെ നടപടിക്ക് കാരണമായത്.

click me!