യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ ചുമതലയേറ്റു

Published : Nov 01, 2025, 05:30 PM IST
deepak mittal

Synopsis

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ ചുമതലയേറ്റു. 1998 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ്. മുൻ അംബാസഡർ സഞ്ജയ്​ സുധീർ വിരമിച്ച ഒഴിവിലാണ്​ നിയമനം.

അബുദാബി: യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട നയതന്ത്ര പരിചയമുള്ള ഡോ. ദീപക് മിത്തൽ പ്രധാനപ്പെട്ട ആഗോള ദൗത്യങ്ങളിൽ പ്രവർത്തിച്ച് പരിചയസമ്പന്നനാണ്. 1998 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ്.

മുൻ അംബാസഡർ സഞ്ജയ്​ സുധീർ വിരമിച്ച ഒഴിവിലാണ്​ നിയമനം. ഈജിപ്ത്, ഇസ്രായേല്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ഡോ. ദീപക് മിത്തൽ. ഇതിനുമുമ്പ് അദ്ദേഹം ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യയുടെ കോൺസൽ ജനറലായിരുന്നു. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദില്ലിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ (എംഇഎ) നിരവധി പ്രധാന തസ്തികകൾ ഡോ. മിത്തൽ വഹിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസില്‍ ഡയറക്ടര്‍, അഡീഷനല്‍ സെക്രട്ടറി എന്നീ പദവികളും ഡോ. ദീപക് മിത്തല്‍ വഹിച്ചു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ തലവനായിരുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ