അല്‍ നഹ്ദ സെന്‍ററില്‍ ഡ്രൈവ് ത്രൂ പിസിആര്‍ പരിശോധനാ കേന്ദ്രം തുറന്നു

By Web TeamFirst Published Jul 11, 2021, 11:19 AM IST
Highlights

ദുബൈ ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെയാണ് കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. 110 ദിര്‍ഹമാണ് പരിശോധനാ നിരക്ക്. സാമ്പിള്‍ എടുത്ത് 12 മുതല്‍ 24 മണിക്കൂറിനകം ഫലം ലഭ്യമാകും.

ദുബൈ: ഖിസൈസിലെ അല്‍ നഹ്ദ സെന്ററില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ പിസിആര്‍ കൊവിഡ് പരിശോധന കേന്ദ്രം ആരംഭിച്ചു. വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ ഇവിടെ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്.

ദുബൈ ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തോടെയാണ് കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. 110 ദിര്‍ഹമാണ് പരിശോധനാ നിരക്ക്. സാമ്പിള്‍ എടുത്ത് 12 മുതല്‍ 24 മണിക്കൂറിനകം ഫലം ലഭ്യമാകും. കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനുള്ള യുഎഇ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവ് ത്രൂ സെന്റര്‍ ആരംഭിച്ചത്. 

ദുബൈ ഇക്കണോമിക് ഡെവലപ്‌മെന്റ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ സിവില്‍ ഡിഫന്‍സ്, ഇമിഗ്രേഷന്‍ കൗണ്ടര്‍, ദുബൈ പബ്ലിക് നോട്ടറി, ദുബൈ കോര്‍ട്ട് എന്നീ സര്‍ക്കാര്‍ സേവനങ്ങളും അല്‍ നഹ്ദ സെന്ററില്‍ നിലവിലുണ്ട്. കൊവിഡ് പരിശോധന കേന്ദ്രം കൂടി ആരംഭിച്ചതോടെ കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന് അല്‍ നഹ്ദ സെന്റര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!