അപകടകരമായ രീതിയില്‍ വാഹനമോടിച്ചു; ഒമാനില്‍ ഡ്രൈവര്‍ അറസ്റ്റില്‍

By Web TeamFirst Published Jun 28, 2021, 10:24 AM IST
Highlights

ആവശ്യമായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിലൂടെ സ്വന്തം ജീവനും റോഡിലെ മറ്റു യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയതിനാണ് നടപടി. 

മസ്‍കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിൽ അപകടകരമായ വിധത്തില്‍ വാഹനമോടിച്ച ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിലൂടെ സ്വന്തം ജീവനും റോഡിലെ മറ്റു യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയതിനാണ് നടപടി. ദാഖിലിയ പൊലീസ് കമാൻഡാണ് നടപടിയെടുത്തത്.

click me!