ഡ്രോണുകള്‍ കൊണ്ട് തീര്‍ത്ത യുഎഇ നേതാക്കളുടെ ചിത്രങ്ങള്‍; പുതിയ ഗിന്നസ് റെക്കോര്‍ഡിട്ട് ദുബായ്

By Web TeamFirst Published Feb 7, 2019, 12:40 PM IST
Highlights

10 മിനിറ്റ് നീണ്ട 'ഡ്രോണ്‍ ഷോ'യില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ നേതാക്കളുടെ ദൃശ്യങ്ങളാണ് ആകാശത്ത് തീര്‍ത്തത്. 

ദുബായ്: ദുബായ് പൊലീസ് അക്കാദമിയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് 300 ഡ്രോണുകള്‍ ആകാശത്ത് തീര്‍ത്ത ദൃശ്യവിസ്മയത്തിന് ഗിന്നസ് റെക്കോര്‍ഡ്. ജനുവരി മൂന്നിനാണ് ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് 11 ചിത്രങ്ങള്‍ ആകാശത്ത് തെളിയിച്ചത്.

10 മിനിറ്റ് നീണ്ട 'ഡ്രോണ്‍ ഷോ'യില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ നേതാക്കളുടെ ദൃശ്യങ്ങളാണ് ആകാശത്ത് തീര്‍ത്തത്.  'നന്ദി ശൈഖ് മുഹമ്മദ്', '2019-സഹിഷ്ണുതയുടെ വര്‍ഷം' തുടങ്ങിയ സന്ദേശങ്ങളുമുണ്ടായിരുന്നു.

വീഡിയോ കാണാം...

click me!