കുവൈത്തില്‍ ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Published : Jun 27, 2020, 09:07 AM IST
കുവൈത്തില്‍ ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Synopsis

ഓപ്പറേറഷന്‍സ് റൂമില്‍ അധികൃതര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു അറസ്റ്റ്.

കുവൈത്ത് സിറ്റി: ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി യുവാവിനെ കുവൈത്ത് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി. ഓപ്പറേറഷന്‍സ് റൂമില്‍ അധികൃതര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു അറസ്റ്റ്.

ഏഴ് കിലോഗ്രാം മയക്കുമരുന്നിനൊപ്പം ഇത് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്‍തുക്കളെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ