
ദുബായ്: ശില്‍പചാതുരിയുടെയും കരവിരുതിന്‍റെയുമെല്ലാം സംഗമവേദിയാണ് ഗ്ലോബല്‍ വില്ലേജിലെ യൂറോപ്യന്‍ പവലിയന്‍. യൂറോപ്യന്‍ രാജ്യങ്ങളുടെ സംസ്കാരം അടുത്തറിയാനുള്ള അവസരം കൂടിയാണ് പവലിയനിലൂടെ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. യൂറോപ്പിന്‍റെ പ്രൌഢഗംഭീരവും സമ്പനവുമായ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാന്‍ അവസരമൊരുക്കുകയാണ് പവലിയന്‍.. പരമ്പരാഗത കരകൗശല വസ്തുക്കൾ, പ്രാദേശിക ഉൽപന്നങ്ങൾ എന്നിവയുടെ മനംമയക്കുന്ന സാന്നിധ്യമാണ് വലിയ പ്രത്യേകത.
യൂറോപ്യന്‍ സംഗീതത്തില്‍ നൃത്തംവയ്ക്കുന്ന കലാകാരന്മാര്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അതിശയിപ്പിക്കുന്ന വസ്ത്രശേഖരവും, എല്‍.ഇ.ഡി വെളിച്ചത്തില്‍ തീര്‍ത്ത കാന്‍വാസുകളും പ്രത്യേകതകളാണ്. നിത്യേന ഉപയോഗിക്കാവുന്ന വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആഭരണങ്ങള്‍, എന്നിവയും ലഭ്യം. ലോക ജനതയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളുടെ പഴയമുഖം അടുത്തറിയാനുള്ള അവസരം കൂടിയാണ് പവലിയനിലൂടെ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam