ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറിലേര്‍പ്പെട്ട് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ്

By Web TeamFirst Published Aug 17, 2021, 6:20 PM IST
Highlights

ഇന്‍ഡസ്ട്രിയിലെ പ്രൊഫഷണലുകള്‍ക്കും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി അംഗങ്ങള്‍ക്കുമായി വ്യത്യസ്തമായ നിരവധി വിഷയങ്ങളില്‍ ഐജിഐ ഇന്ററാക്ടീവ് സെമിനാറുകള്‍ സംഘടിപ്പിക്കും. രണ്ട് സ്ഥാപനങ്ങളുടെയും സഹകരണത്തിന്റെ ഭാഗമായി ഡിജിജെജിയുടെ എല്ലാ മാര്‍ക്കറ്റിങ് ക്യാമ്പയിനുകളിലും ഐജിഐ ആകും പ്രധാന പങ്കാളികള്‍.

ദുബൈ: ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി(ഐജിഐ) സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കരാറിലേര്‍പ്പെട്ട് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ്(ഡിജിജെജി). ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ധാരണാ പത്രം ഒപ്പുവെച്ചതിലൂടെ അടുത്ത രണ്ടു വര്‍ഷത്തേക്ക് പരസ്പര പങ്കാളിത്തത്തോടെയുള്ള നിരവധി പദ്ധതികള്‍, ജോയിന്റ് ക്യാമ്പയിനുകള്‍ എന്നിവയ്ക്കുള്ള സാധ്യതകളാണ് തുറന്നിരിക്കുന്നത്. ലോകത്തിന്റെ ജ്വല്ലറി ഡെസ്റ്റിനേഷന്‍ ആക്കി ദുബൈയെ ഉയര്‍ത്താനുള്ള പ്രതിബദ്ധതയും പുതിയ കരാര്‍ എടുത്തുകാട്ടുന്നു.

ഇന്‍ഡസ്ട്രിയിലെ പ്രൊഫഷണലുകള്‍ക്കും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി അംഗങ്ങള്‍ക്കുമായി വ്യത്യസ്തമായ നിരവധി വിഷയങ്ങളില്‍ ഐജിഐ ഇന്ററാക്ടീവ് സെമിനാറുകള്‍ സംഘടിപ്പിക്കും. ഐജിഐ ദുബൈ ഇന്‍സ്ട്രക്ടേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രൊഡക്ട് ആന്‍ഡ് വിഷ്വല്‍ മര്‍ചന്‍ഡൈസിങ്, ജ്വല്ലറി ഡിസൈന്‍, ദി അല്യോര്‍ ഓഫ് റൂബി, എമറാള്‍ഡ്, സഫയര്‍, ഡിഫറന്‍സസ് ബിറ്റ്വീന്‍ നാച്ചുറല്‍ ആന്‍ഡ് സിന്തറ്റിക് സിമുലന്റ്‌സ് എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഓണ്‍ലൈനായും നേരിട്ടും ട്രെയിനിങ് ക്ലാസുകളും ഒരുക്കും.

ദുബൈ ആഭരണ മേഖലയ്ക്കായി ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതിനും ദുബൈയിലെ ആഭരണ ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനുമാണ് ഡിജിജെജിയുമായുള്ള സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐജിഐ മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ഷോനക് ശാസ്ത്രി പറഞ്ഞു. ജെമോളജിക്കല്‍ എജ്യൂക്കേഷനില്‍ ഇന്‍ഡസ്ട്രിയിലെ പ്രമുഖര്‍ എന്ന നിലയില്‍  45 വര്‍ഷത്തെ ചരിത്രമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ഇതില്‍ പങ്കാളികളാകുന്നവര്‍ക്ക് തങ്ങളുടെ ഇഷ്ട മേഖലകളെ കൂടുതല്‍ അടുത്തറിയാനുള്ള അവസരമാണ് ലഭിക്കുന്നത്. നൂതന പങ്കാളിത്തങ്ങള്‍ ഐജിഐ നിരന്തരം സ്വാഗതം ചെയ്യാറുണ്ടെന്നും വിദ്യാഭ്യാസ രംഗത്തെ ആഗോളമുഖമായി ഉയരുന്നതിനും ജ്വല്ലറി ആന്‍ഡ് റീട്ടെയില്‍ പ്രൊഫഷണലുകള്‍ക്കിടയിലെ നേതൃത്വം ഉറപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് സ്ഥാപനങ്ങളുടെയും സഹകരണത്തിന്റെ ഭാഗമായി ഡിജിജെജിയുടെ എല്ലാ മാര്‍ക്കറ്റിങ് ക്യാമ്പയിനുകളിലും ഐജിഐ ആകും പ്രധാന പങ്കാളികള്‍. ഐജിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രണ്ട് സ്ഥാപനങ്ങളുടെയും വീക്ഷണങ്ങള്‍ തങ്ങളുടെ ട്രേഡ് അംഗങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകുമെന്നും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ബോര്‍ഡ് മെമ്പറും ചെയര്‍പേഴ്‌സണും(മാര്‍ക്കറ്റിങ്) സ്ട്രാറ്റജിക് അലയന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്‌സ് സെക്ടര്‍ ഡിസിറ്റിസിഎം ആന്‍ഡ് എന്റിറ്റീസ് സിഇഒയുമായ ലൈല സുഹൈല്‍ പറഞ്ഞു. വജ്രാഭരണങ്ങള്‍, രത്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള അറിവ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികള്‍ ഐജിഐ നടപ്പിലാക്കും.

തങ്ങളുടെ അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി ലേണിങ് മൊഡ്യൂളുകള്‍ ഡിജിജെജിയും മുമ്പോട്ടു വെക്കുമെന്നും ലൈല സുഹൈല്‍ കൂട്ടിച്ചേര്‍ത്തു. ഐജിഐയുടെ സുപീരിയര്‍ ലാബ് സേവനങ്ങള്‍ ഡിജിജെജി അംഗങ്ങള്‍ക്കായി മികച്ച ഡിസ്‌കൗണ്ടുകള്‍ നല്‍കി കൊണ്ട് ലഭ്യമാക്കും. വ്യാപാരികള്‍ക്ക് വജ്രാഭരണം, പ്രഷ്യസ് ജ്വല്ലറി എന്നിവയുടെ വ്യാപാരവും ദുബൈയിലെ ഇവയുടെ ഷോപ്പിങ് അനുഭവവും മെച്ചപ്പെടുത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇത്തരം സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി. ഡിജിജെജി, ഐജിഐ എന്നിവയുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.igi.org/ അല്ലെങ്കില്‍ https://dubaicityofgold.com/ എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. 

click me!