യുഎഇയില്‍ സ്വര്‍ണ്ണവില ഒരു വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

By Web DeskFirst Published Jul 18, 2018, 11:02 AM IST
Highlights

2017 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

ദുബായ്: യുഎഇയില്‍ സ്വര്‍ണ്ണവില ബുധനാഴ്ച ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ദുബായിലെ ഇന്ന് മാത്രം ഒരു ഗ്രാമിന് 1.50 ദിര്‍ഹമിന്റെ കുറവാണുണ്ടായത്. 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 150.25 ദിര്‍ഹത്തില്‍ നിന്ന് 148.75 ദിര്‍ഹമായി കുറഞ്ഞു. 2017 ജൂലൈക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ ജെറോം പോവലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് വിപണിയില്‍ ഇന്ന് പ്രതിഫലിച്ചത്. 

കേരളത്തിലെ വിപണിയിലും ഇന്ന് സ്വര്‍ണ്ണത്തിന് വില കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപയാണ് ഇന്ന് മാത്രം കുറ‍ഞ്ഞത്. പവന് 22,200 രൂപയ്ക്കും ഗ്രാമിന് 2775 രൂപയ്ക്കുമായിരുന്നു ഇന്ന് വ്യാപാരം. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

click me!