ദുബായില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങാനുള്ള അനുമതിയ്ക്കായി പുതിയ സംവിധാനം

Published : Apr 05, 2020, 09:53 PM IST
ദുബായില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങാനുള്ള അനുമതിയ്ക്കായി പുതിയ സംവിധാനം

Synopsis

https://dxbpermit.gov.ae എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അല്ലെങ്കിൽ 800PERMIT അഥവാ 800 737648 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിക്കാം. 

ദുബായ്: 24 മണിക്കൂർ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബായിൽ അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു. ഇതിനായി https://dxbpermit.gov.ae എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. അല്ലെങ്കിൽ 800PERMIT അഥവാ 800 737648 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിക്കാം. മുഴുവന്‍ സമയവും ഈ നമ്പറില്‍ സഹായം ലഭ്യമാവും. ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. 

പൊതുജനങ്ങളും പുറത്തിറങ്ങാൻ നിലവിൽ അനുമതിയുള്ള ജീവനക്കാരും ഇതിൽ അപേക്ഷ നൽകിയിരിക്കണം എന്നാണ് നിർദേശം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ
'സലാം, സുഖമാണോ?' ബസിലേക്ക് കയറി വന്നത് ഇന്ത്യൻ ശതകോടീശ്വരൻ, അമ്പരന്ന് ഡ്രൈവർ, യൂസഫലിയുടെ ബസ് യാത്ര വൈറൽ