ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ 'സിറ്റി ഓഫ് ഗോൾഡ് സർപ്രൈസിൽ' ഡീലുകൾ നേടാം

Published : Jun 06, 2024, 02:51 PM IST
ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ 'സിറ്റി ഓഫ് ഗോൾഡ് സർപ്രൈസിൽ' ഡീലുകൾ നേടാം

Synopsis

100,000 ദിർഹം മൂല്യമുള്ള ജ്വല്ലറി വൗച്ചറുകൾ നേടൂ.

ദുബായ് സമ്മർ സർപ്രൈസസിൻ്റെ ഭാഗമായി 2024 ജൂൺ 10 മുതൽ ജൂലൈ 20 വരെ നീണ്ടുനിൽക്കുന്ന 'സിറ്റി ഓഫ് ഗോൾഡ് സർപ്രൈസസ്' ക്യാമ്പയിനിന്റെ ആവേശഭരിതമായ തിരിച്ചുവരവ്  ദുബായ് ജ്വല്ലറി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈദ് അൽ അദ്ഹയുടെ ആഘോഷത്തോടനുബന്ധിച്ച് എന്നത്തേക്കാളും മികച്ച പ്രൊമോഷൻ വാഗ്ദാനങ്ങളോടെ, താമസക്കാർക്കും പ്രവാസി ഉപഭോക്താക്കൾക്കും സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 

ക്യാമ്പയിൻ കാലയളവിൽ, പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിൽ 500 ദിർഹത്തിൽ കൂടുതൽ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് സ്വർണ്ണം, വജ്രം, മുത്ത് ആഭരണങ്ങൾ എന്നിവയുടെ ഗംഭീരമായ ഡീലുകൾ കരസ്ഥമാക്കാം. 100,000 ദിർഹം വരെ വിലയുള്ള സ്വർണ്ണ വൗച്ചറുകൾ നേടാനുള്ള ആവേശകരമായ അവസരവും ഈ  ക്യാമ്പയിൻ ഉപഭോക്താക്കൾക്ക് നൽകുന്നു.

ക്യാമ്പയിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് ഡിജെജിയിലെ ബോർഡ് മെമ്പറും മാർക്കറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ലൈല സുഹൈൽ പറഞ്ഞു, “ഈ വർഷം 'സിറ്റി ഓഫ് ഗോൾഡ് സർപ്രൈസസ്' തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്, ഈദ് അൽ അദ്ഹയുടെ ആ മഹനീയസമയത്ത്  അവിശ്വസനീയമായ ഡീലുകളും സമ്മാനങ്ങളുമാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്.  ഈ  ക്യാമ്പയിൻ ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളോടുള്ള നന്ദി അറിയിക്കുന്നതിനൊപ്പം പുതിയ ഉപഭോക്താക്കൾക്ക് ദുബായിലെ മികച്ച ആഭരണലോകത്തേക്കുള്ള സ്വാഗതവും കൂടിയാണ്.  ഈ എക്സ്ക്ലൂസീവ് ഓഫറുകൾ എല്ലാവരും പ്രയോജനപ്പെടുത്തുന്നത് കാണാൻ ഞങ്ങൾ തീർച്ചയായും  ആഗ്രഹിക്കുന്നുണ്ട്."

എക്സ്ക്ലൂസീവ് ഓഫറുകളും പ്രമോഷനുകളും:

•    ഡയമണ്ട്, പേൾ ആഭരണങ്ങൾക്ക് 50% വരെ കിഴിവ്: തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകൾ അവരുടെ അതിമനോഹരമായ ഡയമണ്ട്, പേൾ ശേഖരങ്ങൾക്ക് അതിശയകരമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു, ഇത് ഉപഭോക്താക്കൾക്ക് പ്രീമിയം ആഭരണങ്ങൾ മികച്ചവിലയ്ക്ക് സ്വന്തമാക്കാനുള്ള സുവർണ്ണാവസരം ഒരുക്കുന്നു.
•    പ്രീമിയം ശേഖരങ്ങളിൽ 50% കിഴിവ്: പ്രീമിയം ജ്വല്ലറി കളക്ഷനുകളുടെ ഒരു പ്രത്യേക സെലക്ഷൻ പകുതിവിലയിൽ ലഭ്യമാകും, ഇത് എന്നേക്കുമുള്ള ഒരു മികച്ച നിക്ഷേപത്തിനുള്ള ഗംഭീര അവസരമായി വിനിയോഗിക്കാവുന്നതാണ്. 
•    ആവേശമുണർത്തുന്ന സമ്മാനങ്ങൾ: ഓരോ വാങ്ങലിലും, ഉപഭോക്താക്കൾക്ക് അവരുടെ ഷോപ്പിംഗ് അനുഭവത്തിൽകൂടുതൽ സന്തോഷം നൽകിക്കൊണ്ട് ആവേശകരമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.  

130 ഔട്ട്‌ലെറ്റുകളിലായി 50-ലധികം ജ്വല്ലറി ബ്രാൻഡുകൾ ഈ സീസണിലെ പ്രചാരണത്തിൻ്റെ ഭാഗമാകുന്നു.

സ്വർണ്ണവില ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയുംഅതിലൂടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങാൻ അവരെ പ്രേരിപ്പിക്കുകയും  ചെയ്യുന്നതിനാൽ ഈ ക്യാമ്പയിൻ ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഈ വികാരം ദേശങ്ങൾതന്നെ മറികടക്കുന്നു, ഒപ്പം വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകൾ സ്വർണ്ണത്തെ വിശ്വസനീയമായ നിക്ഷേപമായും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കെതിരായ സംരക്ഷണമായും കാണുന്നു. സുരക്ഷിതമായ പർച്ചേസുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഡിജെജിയുടെ പുതിയ ക്യാമ്പയിൻ മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നുത്.

പങ്കെടുക്കുന്ന ജ്വല്ലറികളുടെയും അവരുടെ എക്‌സ്‌ക്ലൂസീവ് ഓഫറുകളുടെയും പൂർണ്ണമായ ലിസ്‌റ്റിന്, ദയവായി സന്ദർശിക്കുക: http://dubaicityofgold.com

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ