വെളുത്തുള്ളിയില്‍ വിഷമെന്ന് പ്രചരണം; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

Published : Apr 30, 2019, 12:58 PM IST
വെളുത്തുള്ളിയില്‍ വിഷമെന്ന് പ്രചരണം; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

Synopsis

 ചൈനീസ് വെളുത്തുള്ളിയില്‍ മീഥൈല്‍ ബ്രോമൈഡ് എന്ന രാസവസ്തു ചേര്‍ത്തിട്ടുണ്ടെന്നും ഇത് ശ്വസന വ്യവസ്ഥയെയും നാഡിവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നും ചിലപ്പോള്‍ മരണം വരെ സംഭവിക്കാമെന്നുമാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്. 

ദുബായ്: യുഎഇയിലെ മാര്‍ക്കറ്റില്‍ ലഭ്യമായ ചൈനീസ് വെളുത്തുള്ളിയില്‍ ആരോഗ്യത്തിന് ഹാനികരമായ രാസ വസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വ്യാപക പ്രചരണം. ചൈനീസ് വെളുത്തുള്ളിയില്‍ മീഥൈല്‍ ബ്രോമൈഡ് എന്ന രാസവസ്തു ചേര്‍ത്തിട്ടുണ്ടെന്നും ഇത് ശ്വസന വ്യവസ്ഥയെയും നാഡിവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നും ചിലപ്പോള്‍ മരണം വരെ സംഭവിക്കാമെന്നുമാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്. വെളുത്തുള്ളി ഏറെനാള്‍ കേടുകൂടാതെയിരിക്കാനും വെള്ളനിറം നിലനിര്‍ത്താനുമാണ് ഈ രാസവസ്തു ഉപയോഗിക്കുന്നതെന്നും പ്രചരിപ്പിക്കപ്പെടുന്നു.

സന്ദേശം വ്യാപകമായി പ്രചരിക്കപ്പെടുകയും ജനങ്ങള്‍ പരിഭ്രാന്തരാവുകയും ചെയ്ത സാഹചര്യത്തില്‍ ദുബായ് മുനിസിപ്പാലിറ്റി വിശദീകരണവുമായി രംഗത്തെത്തി. ഇത്തരമൊരു ആശങ്കയ്ക്ക് ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലെന്നും ഔദ്യോഗികമായ വിവരമല്ല ഇതെന്നും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിശദീകരിക്കുന്നു. പ്രാണികളെ നിയന്ത്രിക്കാനും കൃഷിയിടങ്ങളിലെ മണ്ണില്‍ ഫംഗസ് ബാധ നിയന്ത്രിക്കാനും ഉപയോഗിക്കുന്നതാണ് മീഥൈല്‍ ബ്രോമൈഡ്. ഇത് നേരിട്ട് ശ്വസിക്കുമ്പോഴോ ശരീരവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മാത്രമാണ് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നത്. ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി ലഭ്യമാവുന്നതുമുള്‍പ്പെടെയുള്ള എല്ലാ ഭക്ഷ്യ വസ്തുക്കളും ഉപയോഗ യോഗ്യമാണോയെന്ന് ദുബായ് മുനിസിപ്പാലിറ്റി ശരിയായി പരിശോധിച്ച് ഉറപ്പാക്കാറുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ