
ദുബായ്: ലൈംഗിക തൊഴില്‍ ചെയ്യുന്നതിന് പിടിക്കപെടുന്നവര്‍ക്ക് കടുത്ത ശിക്ഷകളുള്ള നാടാണ് ദുബായ്. എത്ര കര്‍ശനമായ നിയമമുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഇത് നടത്തുന്നവരുണ്ടെന്നതാണ് ദുബായിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ തെളിയിക്കുകന്നത്. അത്തരത്തില്‍ ലൈംഗിക തൊഴിലിലേര്‍പ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിനിയെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ദുബായ് പൊലീസ് കയ്യോടെ പിടികൂടിയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട്.
36 കാരിയായ പാക്ക് അക്കൗണ്ടന്‍റാണ് ഹോട്ടല്‍ മുറിയില്‍ വച്ച് പിടിയിലായതെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി. പൊലീസ് നിയോഗിച്ച ചാരനുമായുള്ള കൂടികാഴ്ചയ്ക്ക് പിന്നാലെയാണ് റെയിഡ് നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. പൊലീസ് നല്‍കിയ രണ്ടായിരം ദിര്‍ഹവും യുവതിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ഏഴാം തിയതിയാണ് പാക്ക് സ്വദേശിനി ദുബായില്‍ ലൈംഗിക തൊഴിലിലേര്‍പ്പെടുന്നതായി പൊലീസിന് വിവരം ലഭിച്ചത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ സംഭവം സത്യമാണെന്ന് വ്യക്തമായെന്നും പക്ഷെ തെളിവുകളില്ലാതെ പിടികൂടാനാകത്തതിനാല്‍ ചാരനെ നിയോഗിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് ചാരന്‍ ഇവരെ ബന്ധപ്പെടുകയും 2000 ദിര്‍ഹം വരെ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.
എല്ലാം സമ്മതിച്ച യുവതി ഹോട്ടലില്‍ എത്തി. റൂമിലെത്തി പണം നല്‍കിയ ശേഷം ചാരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് റെയിഡ് നടത്തി. പണമടക്കമുള്ള തെളിവുകള്‍ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. പണത്തിന് വേണ്ടി ലൈംഗിക തൊഴില്‍ ചെയ്യാറുള്ളതായി യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 400, 500 ദിര്‍ഹത്തിന് നിരവധിപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. കടുത്ത ശിക്ഷ നല്‍കണമെന്ന പൊലീസ് വാദത്തിന്‍ മേല്‍ ഈ മാസം 26 ാം തിയതിയാണ് വിധി പറയുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam