ദുബായില്‍ ഗതാഗതം പുനരാരംഭിക്കുന്നു; മെട്രോ സര്‍വ്വീസുകളുടെ സമയക്രമത്തില്‍ മാറ്റം

By Web TeamFirst Published Apr 26, 2020, 8:51 AM IST
Highlights

രാവിലെ ആറ് മുതല്‍ 10 വരെ ഇന്റര്‍സിറ്റി ഒഴികെയുള്ള ബസുകള്‍ നിരത്തിലിറങ്ങും. എന്നാല്‍ സൗജന്യ യാത്രാ സൗകര്യം അവസാനിച്ചു. 

ദുബായ്: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ച മെട്രോ സര്‍വ്വീസ് ഞായറാഴ്ച മുതല്‍ പുനരാംരംഭിക്കും. ബസ് സര്‍വ്വീസുകളും ടാക്‌സികളും ഞായറാഴ്ച മുതല്‍ നിരത്തിലിറങ്ങും. 

ട്രാമുകളും ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഒരുമാസമായി ഒഴിവാക്കിയിരുന്ന പാര്‍ക്കിങ് ഫീസുകള്‍ ഇന്ന് മുതല്‍ ഈടാക്കും. മെട്രോ സര്‍വ്വീസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഏഴുമുതലാണ് ആദ്യ സര്‍വ്വീസ് തുടങ്ങുന്നത്. വെള്ളിയാഴ്ച ദിവസം ആദ്യ സര്‍വ്വീസ് രാവിലെ 10 മണി മുതലാണ്. റാഷിദീയയില്‍ നിന്നും യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്നുമുള്ള അവസാന സര്‍വ്വീസ് രാത്രി 9.15ന് തുടങ്ങും. വെള്ളിയാഴ് ഇത് 9.55മുതലാണ് ആരംഭിക്കുക.

ഇത്തിസാലാത്ത്, ക്രീക്ക് സ്‌റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ് രാത്രി 10.21നായിരിക്കും തുടങ്ങുക. വെള്ളിയാഴ്ചകളില്‍ ഇത് 10.25നാവും. രാവിലെ ആറ് മുതല്‍ 10 വരെ ഇന്റര്‍സിറ്റി ഒഴികെയുള്ള ബസുകള്‍ നിരത്തിലിറങ്ങും. എന്നാല്‍ സൗജന്യ യാത്രാ സൗകര്യം അവസാനിച്ചു. 

click me!