ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് നിർദ്ദേശവുമായി അധികൃതർ

Published : Apr 04, 2026, 04:53 PM IST
traffic

Synopsis

ദുബായിൽ ഈ ആഴ്ച ഗതാഗത നിയന്ത്രണം. ദുബായിലെ റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് പ്രധാനമായും മാറ്റങ്ങൾ. തിരക്ക് ഒഴിവാക്കാൻ ഡ്രൈവർമാർക്ക് ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്.

ദുബായ്: ദുബായിലെ വിവിധയിടങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ആഴ്ച താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പ്രധാന പാതകളായ അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

അൽ ഖലീജ് സ്ട്രീറ്റ് കെയ്‌റോ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും അൽ വഹീദ സ്ട്രീറ്റ് റൗണ്ട് എബൗട്ടിനും ഇടയിൽ (അൽ മംസാർ ഭാഗത്തേക്ക്) നിയന്ത്രണമുണ്ടാകും. ഏപ്രിൽ 5 ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ഏപ്രിൽ 6 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെയാണ് ഈ മാറ്റം. ഹെസ്സ സ്ട്രീറ്റും ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റും സംഗമിക്കുന്ന ഇന്റർസെക്ഷനിൽ വികസന പ്രവർത്തനങ്ങൾക്കായി ഗതാഗതം വഴിതിരിച്ചുവിടും. ഏപ്രിൽ 4 ശനിയാഴ്ച രാത്രി 11 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം ഏപ്രിൽ 6 തിങ്കളാഴ്ച രാവിലെ 8 മണി വരെ തുടരും.

യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ

തിരക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ റോഡിലെ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണം. അൽ അസായേൽ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ് എന്നീ ബദൽ പാതകൾ ഉപയോഗിക്കാൻ ആർടിഎ നിർദ്ദേശിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ ആഗ്രഹം, പക്ഷേ പോക്കറ്റ് കീറും; പ്രവാസി വോട്ടുകളിൽ ഇത്തവണ വലിയ ഇടിവിന് സാധ്യത
വിദ്യാർത്ഥികൾ ഇന്ത്യയിൽ, ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്റൈനിൽ; സെന്‍റർ മാറ്റാനുള്ള അപേക്ഷയിലും പരിഹാരമായില്ല, പതിനേഴോളം പേർ ആശങ്കയിൽ