
'ദുബായ് സമ്മർ സർപ്രൈസസ്' വിജയകരമായി പുരോഗമിക്കവെ ദുബായ് ഷോപ്പിങ് മാൾസ് ഗ്രൂപ്പ് (ഡി.എസ്.എം.ജി) 2023 'ഷോപ്, ഡ്രൈവ് & ലിവ് ഇറ്റ് അപ്' (Shop, Drive & Live it Up) ക്യാംപയിനിന്റെ രണ്ടാം വിജയിയെ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രവാസി സുനു വി ജേക്കബ് ആണ് വിജയി. ഗ്രാൻഡ് പ്രൈസായ ഒരു നിസ്സാൻ എക്സ്-ട്രെയിൽ കാർ ആണ് സമ്മാനം.
"ഇതൊരു സ്വപ്നം യാഥാർത്ഥ്യമായ നിമിഷമാണ്. ഞാൻ ഡി.എസ്.എം.ജി ക്യാംപെയ്നിന്റെ ഫലം കാത്തിരിക്കുകയായിരുന്നു. ഉടൻ തന്നെ പുതിയ കാറിൽ ഫാമിലിയുമായി റോഡ് ട്രിപ്പിന് പോകും." സുനു വി ജേക്കബ് പ്രതികരിച്ചു.
ഷോപ്, ഡ്രൈവ് & ലിവ് ഇറ്റ് അപ് ക്യാംപെയ്ൻ അവസാനിച്ചിട്ടില്ല. നാല് ലക്ഷ്വറി കാറുകൾ കൂടെ നേടാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്. ക്യാംപെയിനിന്റെ ഭാഗമായ ഏതെങ്കിലും ഷോപ്പിങ് മാളിൽ നിന്ന് വെറും 200 ദിർഹത്തിന്റെ പർച്ചേസ് മാത്രം ചെയ്താൽ മതി മത്സരത്തിൽ പങ്കെടുക്കാൻ. അടുത്ത നറുക്കെടുപ്പുകൾ ഓഗസ്റ്റ് ആറ്, 20, 27, സെപ്റ്റംബർ മൂന്ന് എന്നീ തീയതികളിലാണ്.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം - http://www.dubaimallsgroup.com/
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam