
ദുബൈ: കൊവിഡ് മൂലം നിര്‍ത്തി വെച്ചിരുന്ന ദുബൈ-അബുദാബി ബസ് സര്‍വീസ് പുനരാരംഭിച്ചു. ഇ10 ബസ് സര്‍വീസാണ് വീണ്ടും തുടങ്ങിയത്. ദുബൈ ഇബ്‌നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് അബുദാബി സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ അവസാനിക്കുന്നതാണ് ഈ സര്‍വീസ്.
ആര്‍ടിഎയും അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും സഹകരിച്ചാണ് സര്‍വീസ് നടത്തുന്നത്. മാസ്‌കും സാമൂഹിക അകലവും ഉള്‍പ്പെടെ കൊവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍ടിഎ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അബുദാബിയിലേക്ക് പ്രവേശിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് അല്‍ ഹൊസ്ന്‍ ആപ്പില്‍ പച്ച സിഗ്നല്‍ ലഭിക്കണം. അല്ലെങ്കില്‍ ഇ ലെറ്ററോ സ്റ്റാറോ ലഭിക്കണം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ഫലം കരുതണം. അല്‍ ഹൊസ്ന്‍ ആപ്പിലും ഇത് ഉണ്ടാവണം. തുടര്‍ച്ചയായ രണ്ട് ഡിപിഐ പരിശോധനാ ഫലം സ്വീകരിക്കില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam