പെണ്‍വാണിഭ കേന്ദ്രത്തില്‍ തര്‍ക്കം; ദുബായില്‍ 41കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു

By Web TeamFirst Published Oct 15, 2018, 5:00 PM IST
Highlights

കൊലപാതകത്തിന് ശേഷം പ്രതിയും പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ച് വെയ്ക്കാനും ശ്രമിച്ചു. ഏഴ് സ്ത്രീകളും പ്രതികളുമൊരാളുമാണ്  പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. 

ദുബായ്: ഫ്ലാറ്റിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 41കാരന്‍ സുഹൃത്തിനെ കുത്തിക്കൊന്നു. സന്ദര്‍ശക വിസയില്‍ ചൈനയില്‍ നിന്ന് എത്തിയയാളാണ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് സുഹൃത്തിനെ കുത്തിക്കൊന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഈ ഫ്ലാറ്റ് പെണ്‍വാണിഭ കേന്ദ്രമായി ഉപയോഗിക്കുകയായിരുന്നുവെന്നും ഇവിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം സംഭവിച്ചതെന്നും കണ്ടെത്തി.

കൊലപാതകത്തിന് ശേഷം പ്രതിയും പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ച് വെയ്ക്കാനും ശ്രമിച്ചു. ഏഴ് സ്ത്രീകളും പ്രതികളുമൊരാളുമാണ്  പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. വേശ്യാവൃത്തി നടത്തിയതിന് സ്ത്രീകള്‍ക്കെതിരെയും സംഭവം പൊലീസില്‍ അറിയാക്കാത്തതിന് സ്ഥലത്തുണ്ടായിരുന്ന മറ്റ് 14 പേര്‍ക്കുമെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

54കാരനായ ഇന്ത്യന്‍ പൗരന്‍ നല്‍കിയ മൊഴിയാണ് പൊലീസിന് നിര്‍ണ്ണായകമായത്. കുടുംബത്തോടൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ച് തിരികെയെത്തിയപ്പോള്‍ നിരവധി സ്ത്രീകള്‍ മറ്റൊരു ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടുവെന്ന് ഇയാള്‍ മൊഴി നല്‍കി. ഇവര്‍ പരിഭ്രാന്തരായിരുന്നു. ഇത് കണ്ട് താന്‍ ഫ്ലാറ്റിന്റെ അടുത്തേക്ക് ചെന്നു.  കൈകളില്‍ രക്തം പുരണ്ട നിലയില്‍ നിരവധിപ്പേര്‍ പുറത്തേക്ക് പോകുന്നതും കണ്ടു. കാര്യം അന്വേഷിച്ചെങ്കിലും ചെറിയൊരു തര്‍ക്കമെന്നാണ് ഇവര്‍ പറഞ്ഞത്. ശേഷം സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഒരു പെട്ടിയുമായി ഇവര്‍ തിരിച്ചെത്തി. ടേപ്പ് കൊണ്ട് നിരവധി തവണ എന്തോ ഒട്ടിക്കുന്ന ശബ്ദവും കേട്ടു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ ഇവിടെ നിന്ന് രക്ഷപെട്ടിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്  ആദ്യം പ്രധാന പ്രതിയെയും പിന്നീട് മറ്റ് പ്രതികളെയും പിടികൂടിയത്. നാട്ടിലേക്ക് രക്ഷപെടുന്നതിനായി വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോഴാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരന്‍ പിടിയിലായത്. ഇയാള്‍ തന്നെയാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തിവരികയായിരുന്നുവെന്ന് പ്രതി പൊലീസിനോടും സമ്മതിച്ചു. കൊല്ലപ്പെട്ടയാളും പ്രധാന പ്രതിയും സ്ത്രീകളെ അന്വേഷിച്ചാണ് ഇവിടെയത്തിയത്. തുടര്‍ന്ന് ചിലകാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കമായി. ഇതിനിടെ കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നുവെന്നും പരിഭ്രാന്തരായി മറ്റുള്ളവര്‍ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

click me!