
അബുദാബി: 40 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് ഏഷ്യന്‍ പൗരന്മാരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. മുസഫ ഇന്റസ്ട്രിയല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് ക്രിസ്റ്റല്‍മെത്ത് പിടിച്ചെടുത്തത്. അബുദാബിയിലേക്ക്മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് ഇവര്‍ പലയിടങ്ങളിലായി ഇത് വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കുടുക്കിയതെന്ന് അബുദാബി പൊലീസ് ഡ്രഗ് കണ്‍ട്രോള്‍ സെക്ഷന്‍ ഡയറക്ടറേറ്റ് മേധാവി കേണല്‍ താഹിര്‍ ഗരീബ് അല്‍ ദഹ്‍രി പറഞ്ഞു. എമിറേറ്റിലെ പല ജനവാസ മേഖലകളിലും ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. കാറില്‍ സ്യൂട്ട് കേസുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ക്രിസറ്റല്‍മെത്ത് രാജ്യത്ത് എത്തിച്ച ശേഷം വിതരണം ചെയ്യുന്നതിനായി ചെറിയ കവറുകളിലേക്ക് മാറ്റി. ഇവരുടെ താമസ സ്ഥലവും പോകുന്ന സ്ഥലങ്ങളും നിരീക്ഷിച്ച ശേഷം കൈയോടെ പിടികൂടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam