
ദുബായ്: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചു. ഒമാനില്‍ പെരുന്നാള്‍ ദിവസം സംബന്ധിച്ച അറിയിപ്പ് നാളെ മാത്രമേ ഉണ്ടാകൂ.
സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്നാണ് അതത് രാജ്യങ്ങളുടെ മതകാര്യ വിഭാഗങ്ങള്‍ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ ഒരേ ദിവസമായി. ഒരു ദിവസം വൈകി റമദാന്‍ വ്രതം ആരംഭിച്ച ഒമാനില്‍ നാളെയാണ് റമദാനിലെ 29-ാം ദിനം. നാളെ വൈകുന്നേരം മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ചായിരിക്കും ഒമാനിലെ പെരുന്നാള്‍ ദിനം തീരുമാനിക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കടുത്ത നിയന്ത്രണമാണ് തുടരുന്നത്. സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ കര്‍ഫ്യൂ, ബുധനാഴ്ച വരെ നീണ്ടുനില്‍ക്കും. എവിടെയും പള്ളികളിലോ ഈദ്ഗാഹുകളിലോ പെരുന്നാള്‍ നമസ്കാരം ഉണ്ടാവില്ല. പകരം വീടുകളില്‍ നമസ്കരിക്കണമെന്നാണ് മതനേതാക്കളുടെ നിര്‍ദേശം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam