യുഎഇയില്‍ തീപിടുത്തം; എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Published : Jun 01, 2019, 02:13 PM IST
യുഎഇയില്‍ തീപിടുത്തം; എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Synopsis

തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചപ്പോള്‍ തവന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. 

അബുദാബി: അബുദാബിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഏതാനും പേര്‍ക്ക് പൊള്ളലേറ്റതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബനിയാസ് ഈസ്റ്റ് ഏരിയയിലായിരുന്നു സംഭവം.

തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചപ്പോള്‍ തവന്നെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീടുകളിലും കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. അഗ്നിശമന ഉപകരങ്ങള്‍ സ്ഥാപിക്കുകയും അവ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. തീപിടുത്തമുണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടിനില്‍ക്കരുത്. ഇത് സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നതിന് പുറമെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തടസമുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്
യുഎഇയിൽ 2024 ൽ പെയ്ത ആ മഴയ്ക്ക് പിന്നിൽ...