
മസ്കറ്റ് : ഒമാനിലെ ഒന്‍പതാമത് മജ്‌ലിസ് ശൂറയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 27ന് നടക്കും. 86 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 637 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 61 വിലായത്തുകളിലായി 110 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 27 ഞായറാഴ്ച രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴുമണി വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക.
ഈ വര്‍ഷം 7,13,335 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതിൽ 3,75,801 പേര്‍ പുരുഷന്മാരും, 3,37,534 സ്ത്രീകളുമാണ്. നാല് വർഷമാണ് തെരഞ്ഞെടുക്കപെടുന്ന മജ്‌ലിസ് ശൂറയുടെ കാലാവധി . 2015ൽ നടന്ന മജ്‌ലിസ് ശുറാ തെരഞ്ഞെടുപ്പിൽ 6,11,906 വോട്ടർമാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പിൽ മുഴുവൻ വോട്ടര്‍മാർക്കും പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഒക്ടോബര്‍ 27ന് രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 1991 നവംബർ 12നാണ് രാജ്യത്ത് മജ്‌ലിസ് ശുറ നിലവിൽ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam