സൗദിയിലെ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് സ്ക്രീനുകൾ നിർബന്ധമാക്കി

By Web TeamFirst Published Nov 2, 2019, 4:13 PM IST
Highlights

രാജ്യത്തെ ചെറും വലുതുമായ മുഴുവൻ പെട്രോൾ പമ്പുകളിലും ഡിജിറ്റൽ ബോർഡുകൾ നിർബന്ധമാണ്. അതിൽ ഇന്ധന വില സംബന്ധിച്ച കൃത്യമായ അപ്ഡേഷനും നിർബന്ധമാണ്. 

റിയാദ്: അന്നന്നത്തെ ഇന്ധന വില പ്രദർശിപ്പിക്കാൻ സൗദി അറേബ്യയിലെ പെട്രോൾ പമ്പുകളിൽ ഇലക്ട്രോണിക് സ്ക്രീനുകൾ നിർബന്ധമാക്കി. മുനിസിപ്പൽ ഗ്രാമീണ കാര്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയതിന് പിന്നാലെ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ നിയമം നിലവിൽ വന്നു. രാജ്യത്തെ ചെറും വലുതുമായ മുഴുവൻ പെട്രോൾ പമ്പുകളിലും ഡിജിറ്റൽ ബോർഡുകൾ നിർബന്ധമാണ്. അതിൽ ഇന്ധന വില സംബന്ധിച്ച കൃത്യമായ അപ്ഡേഷനും നിർബന്ധമാണ്. 

click me!