കര്‍ഫ്യൂ ലംഘിച്ച പ്രവാസികളുള്‍പ്പെടെ 11 പേര്‍ കുവൈത്തില്‍ അറസ്റ്റില്‍

Published : May 08, 2021, 04:37 PM IST
കര്‍ഫ്യൂ ലംഘിച്ച പ്രവാസികളുള്‍പ്പെടെ 11 പേര്‍ കുവൈത്തില്‍ അറസ്റ്റില്‍

Synopsis

കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 11 പേരെ കൂടി അറസ്റ്റ് ചെയ്തു. മൂന്ന് സ്വദേശികളും എട്ട് വിദേശികളുമാണ് പിടിയിലായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് നാലുപേര്‍, ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് നാലുപേര്‍, 

മുബാറക് അല്‍ കബീര്‍, ഹവല്ലി, അഹ്മദി ഗവര്‍ണറേറ്ററുകളില്‍ നിന്ന് ആരും അറസ്റ്റിലായില്ല. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറത്തു പോകാന്‍ പാടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service