കുവൈത്തില്‍ നിന്ന് ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചുള്ള ആദ്യ വിമാനം നാളെ ഇന്ത്യയിലെത്തും

By Web TeamFirst Published Apr 30, 2021, 7:32 PM IST
Highlights

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വെന്റിലേറ്ററുകള്‍, വിവിധ വലിപ്പത്തിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് കുവൈത്ത് അയയ്ക്കുന്നത്.

കുവൈത്ത് സിറ്റി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി കുവൈത്തില്‍ നിന്നുള്ള പ്രത്യേക സൈനിക വിമാനം നാളെയെത്തും. ആദ്യ ബാച്ച് ഓക്‌സിജന്‍ സിലിണ്ടറുകളും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചുകൊണ്ടുള്ള  വിമാനം ശനിയാഴ്ച ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം അറിയിച്ചു.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വെന്റിലേറ്ററുകള്‍, വിവിധ വലിപ്പത്തിലുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് കുവൈത്ത് അയയ്ക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തും. കഴിഞ്ഞ ദിവസം കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറുമായി ഫോണില്‍ സംസാരിച്ച് സഹായ വാഗ്ദാനം നല്‍കിയിരുന്നു. കുവൈത്ത് മന്ത്രിസഭാ യോഗവും ഇന്ത്യയ്ക്ക് സഹായം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.

click me!