200 മില്യൺ ദിർഹം സമ്മാനം! എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പ് ഡിസം. 31-ന്

Published : Dec 26, 2023, 01:33 PM IST
200 മില്യൺ ദിർഹം സമ്മാനം! എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പ് ഡിസം. 31-ന്

Synopsis

ഡിസംബർ 31-ന് 200 മില്യൺ ദിർഹം സ്വന്തമാക്കാനുള്ള അവസരമാണ് ​ഗെയിം

ഈ വർഷം പടിയിറങ്ങും മുൻപെ ഒരു സ്വപ്നതുല്യമായ സമ്മാനം നേടിയാലോ? എമിറേറ്റ്സ് ഡ്രോ മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് AED 200,000,000 എത്തി. യു.എ.ഇ ചരിത്രത്തിൽ ഇത്രയും വലിയ സമ്മാനത്തുക ആദ്യമാണ്.

ഡിസംബർ 31-ന് 200 മില്യൺ ദിർഹം സ്വന്തമാക്കാനുള്ള അവസരമാണ് ​ഗെയിം. ഏഴ് അക്കങ്ങൾ തുല്യമാക്കുന്നവർക്ക് സമ്മാനം ഉറപ്പിക്കാം. പുതുവത്സരത്തിന് യോജിച്ച, ഇതുവരെ കാണാത്ത സമ്മാനത്തുകയാണ് ​മെ​ഗാ7 എന്ന് എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മദ് അൽവാധി പറഞ്ഞു. 2024 ഇത്രയും വലിയ തുകയോടെ തുടങ്ങാൻ ഒരു ഭാ​ഗ്യശാലിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ആശംസിച്ചു.

നറുക്കെടുപ്പിലേക്കുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഡ്രോ 31 ഡിസംബർ 2023-ന് ഞായറാഴ്ച്ച യു.എ.ഇ സമയം രാത്രി 9 മണിക്കാണ്. ഇനിയുള്ള ​ഗെയിമുകളും എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കാണാം. ഔദ്യോ​ഗിക വെബ്സൈറ്റിലും ലൈവ് ഡ്രോ കാണാം. വിവരങ്ങൾക്ക് - 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com അതുമല്ലെങ്കിൽ ഫോളോ ചെയ്യൂ @emiratesdraw എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്
കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം