
ജീവിതത്തിൽ എപ്പോഴും മുന്നറിയിപ്പുകൾ ഉണ്ടാകണമെന്നില്ല, ചിലപ്പോൾ അപ്രതീക്ഷിതമായി നിങ്ങൾക്ക് മുൻപിൽ ഒരു അവസരം വരാം. നിങ്ങൾ തയാറാണെങ്കിൽ, നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒന്നായി ആ നിമിഷം മാറാം. എല്ലാ ആഴ്ച്ചയും എമിറേറ്റ്സ് ഡ്രോ ലോകം മുഴുവനുള്ള വിജയികളെ തെരഞ്ഞെടുക്കുന്നു. ഇവർക്കെല്ലാമുള്ള ഒരു പൊതു ഗുണം എന്തെന്നാൽ പരിശ്രമിക്കാനുള്ള ധൈര്യമാണ്.
കഴിഞ്ഞ ആഴ്ച്ച മൊത്തം 2410 കളിക്കാരാണ് എമിറേറ്റ്സ് ഡ്രോയിലൂടെ AED 191,000 പങ്കിട്ടത്. ഇതിന് മുൻപത്തെ ആഴ്ച്ചയാകട്ടെ 2549 വിജയികൾ നേടിയത് AED 294,000. EASY6, FAST5, MEGA7, PICK1, PICK2 മത്സരങ്ങളിലൂടെയായിരുന്നു ഈ സമ്മാനങ്ങൾ.
വിവാഹ സന്തോഷത്തിനൊപ്പം ഭാഗ്യവും
ജീവിതം മുഴുവൻ സന്തോഷം നിറഞ്ഞിരിക്കുമ്പോഴായിരിക്കാം ചിലപ്പോൾ ഭാഗ്യം കടാക്ഷിക്കുക. ആന്ധ്രാപ്രദേശിൽ നിന്നുള്ള ബസ് കണ്ടക്ടറായ പരിസപൊഗു പ്രേമലാലാണ് ഇതിന് ഉദാഹരണം. മകളുടെ വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് മെഗാ7 ഗ്യാരണ്ടീഡ് പ്രൈസ് ആയി നേടാനായത് AED 100,000. വിവാഹത്തിന് ചെലവായ തുകയിൽ ഒരു പങ്ക് തിരിച്ചു പിടിക്കാൻ ഈ സമ്മാനത്തുക അദ്ദേഹത്തെ സഹായിക്കും.
അർത്ഥവത്തായ വിജയം
നേപ്പാളിൽ നിന്നുള്ള അജയ സിംഗ്താൻ ഡ്രൈവറായി സൌദി അറേബ്യയിൽ ജോലി ചെയ്യുകയാണ്. വിജയികളുടെ കഥകൾ ഓൺലൈനിൽ കണ്ടതാണ് ഗെയിം കളിക്കാൻ അദ്ദേഹത്തിന്റെ പ്രചോദനം. മെഗാ7 ഗ്യാരണ്ടീഡ് പ്രൈസായ AED 100,000 അജയ നേടി.
അജയ പറയുന്നത് ആദ്യ അവസരത്തിൽ എല്ലാവർക്കും സമ്മാനം നേടാനാകണം എന്നില്ല അതിനാൽ ഭാഗ്യം പരീക്ഷിക്കുന്നത് തുടരണം എന്നാണ്. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ ഒരു പങ്ക് ജീവകാരുണ്യത്തിനായും അദ്ദേഹം മാറ്റിവെക്കുകയാണ്.
ഒരക്കം അകലെ
കർണാടകത്തിൽ നിന്നുള്ള ബസ്തി ഘനശ്യാം ഷെണോയ് ബിസിനസ്സുകാരനാണ്. കഴിഞ്ഞ വർഷം മുതൽ അദ്ദേഹം എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. ഈസി6 ഗെയിമിൽ ഒരക്കം അകലെ അദ്ദേഹത്തിന് ഗ്രാൻഡ് പ്രൈസ് നഷ്ടമായി. എങ്കിലും AED 50,000 അദ്ദേഹം സ്വന്തമാക്കി.
എല്ലാ നമ്പറുകളും മാച്ച് ചെയ്യാനായില്ല എന്ന വിഷമം ഉണ്ടെങ്കിലും സമ്മാനം ലഭിച്ചതിൽ അദ്ദേഹം സന്തോഷവാനാണ്. കുടുംബത്തിനായി പണം നീക്കിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
പ്രചോദനം വിജയമായപ്പോൾ
തമിഴ് നാട്ടിൽ നിന്നുള്ള വിജയകുമാർ മുരുഗൻ പ്രചോദനം അവസരമാക്കി. ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ കൺസൾട്ടന്റായ അദ്ദേഹം മെഗാ7 കളിച്ച് 100 മില്യൺ ഗ്രാൻഡ് പ്രൈസ് നേടിയ ശ്രീറാം ആറിന്റെ ജീവിതകഥയിൽ പ്രചോദിതനായാണ് ഗെയിം കളിച്ചത്.
രണ്ട് മാസമായി എമിറേറ്റ്സ് ഡ്രോ കളിക്കുന്ന അദ്ദഹം ഈസി6 വഴി അഞ്ച് നമ്പറുകൾ മാച്ച് ചെയ്തു. ഇതിലൂടെ AED 50,000 നേടി. ഒരക്കം അകലെയാണ് ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹം നഷ്ടമായത്. സ്വന്തമായി ഒരു കാർ എന്ന ആഗ്രഹം പൂർത്തിയാക്കാനാണ് സമ്മാനത്തുക ഉപയോഗിക്കുകയെന്ന് വിജയകുമാർ പറഞ്ഞു
SURE Raffles tickets ഇപ്പോൾ വാങ്ങാം. കൂടാതെ ഈസി6 ഡ്രോയിൽ പങ്കെടുത്താൽ വെള്ളിയാഴ്ച്ച 15 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. കൂടാതെ ഓഗസ്റ്റ് 15 മുതൽ 17 വരെ കൂടുതൽ വിജയങ്ങൾക്കും സാധ്യതയുണ്ട്. ഫലങ്ങൾ അറിയാം രാത്രി10.30-ന്. അടുത്ത വിജയി നിങ്ങളാകാം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം emiratesdraw.com ഒപ്പം സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ