
എമിറേറ്റ്സ് ഡ്രോയിലൂടെ ഏറ്റവും പുതിയ വിജയികളായവർ കാനഡ, പാകിസ്ഥാൻ, ഇന്ത്യ രാജ്യങ്ങളിൽ നിന്നുള്ളവർ. വിജയികളെ പരിചയപ്പെടാം.
മുഹമ്മദ് ഇനാം – 4 ഡോളർ ടിക്കറ്റിലൂടെ 4 മില്യൺ ഡോളർ ഭാഗ്യം
പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് ഇനാം EASY6 ഗെയിമിലൂടെ 4 മില്യൺ ഡോളർ സമ്മാനം നേടി. വളരെ സിമ്പിളായ ഗെയിം ആർക്കും കളിക്കാം. ആദ്യമായാണ് ഒരു പാകിസ്ഥാനി 4 ഡോളർ EASY6 ടിക്കറ്റിലൂടെ 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നേടുന്നത്.
“ഞാൻ വിധിയിൽ വിശ്വസിക്കുന്നു. ഈ വിജയത്തോടെ എന്റെ പ്രാർത്ഥനകൾക്കെല്ലാം ഉത്തരമായി. ദൈവത്തിന് നന്ദി.” – ഇനാം പറഞ്ഞു.
സമ്മാനത്തുക ഉപയോഗിച്ച് സ്ഥലം വാങ്ങാനും ഒരു സ്ഥിര റെസിഡൻസ് ഉറപ്പിക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കൂടാതെ തന്റെ അടുത്ത ലക്ഷ്യം MEGA7 ഗ്രാൻഡ് പ്രൈസായ 30 മില്യൺ ഡോളറാണെന്നും ഇനാം പറയുന്നു.
റോബർട്ട് ബുർകോവ്സ്കി – ഉത്സവകാലത്ത് FAST5 ഇന്ദ്രജാലം
കാനഡയിൽ നിന്നുള്ള 54 വയസ്സുകാരനായ റോബർട്ട് FAST5 ഗ്രാൻഡ് പ്രൈസായ 2 മില്യൺ ഡോളർ നേടി. FAST5-ലൂടെ ഗ്രാൻഡ് പ്രൈസ് നേടുന്ന നാലാമത്തെയാളാണ് അദ്ദേഹം.
കഴിഞ്ഞ ഗ്രാൻഡ് പ്രൈസ് വിജയിക്ക് ശേഷം വെറും എട്ടാഴ്ച്ചയ്ക്കുള്ളിൽ പുതിയ വിജയിയെ തെരഞ്ഞെടുക്കാനുമായി. ബിസിനസ് കൺസൾട്ടന്റാണ് റോബർട്ട്.
വ്യക്തിഗതമായ രീതിയിലാണ് അദ്ദേഹം നമ്പറുകൾ തെരഞ്ഞെടുക്കുന്നത്. കുട്ടികളാണ് ഇതിന് സഹായിക്കുന്നത്.
“ഇത് സത്യമാണോ എന്ന് ഇപ്പോഴും എനിക്കും ഭാര്യയ്ക്കും വിശ്വസിക്കാനാകുന്നില്ല.” – റോബർട്ട് പറഞ്ഞു.
അഹമ്മദ് അഷ്ഫാക്, പ്രശാന്ത് റാവത്ത് – റിയൽ എസ്റ്റേറ്റ് സ്വപ്നങ്ങൾ പൂവണിഞ്ഞു
ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് അഷ്ഫാക് ജോലി ചെയ്യുന്നത്. MEGA7 രണ്ടാം സമ്മാനമായി 34,000 ഡോളർ അദ്ദേഹം നേടി. കുടുംബത്തെ ജപ്പാനിലേക്ക് വെക്കേഷന് കൊണ്ടുപോകാൻ സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
“ഒരുപാട് ആളുകൾ അവർ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലെന്നാണ് സാധാരണ പറയുക. അതുകൊണ്ടുതന്നെ പങ്കെടുക്കുന്നതിൽ കാര്യമില്ലെന്ന് അവർ കരുതും. അത് തെറ്റാണെന്നാണ് എനിക്കു തോന്നുന്നത്. നിങ്ങൾ ആകർഷിക്കുന്നത് എന്താണോ അത് നിങ്ങൾക്ക് ലഭിക്കും.”
ഇന്ത്യക്കാരനായ റിയൽ എസ്റ്റേറ്റ് പ്രൊഫഷണലാണ് പ്രശാന്ത് റാവത്ത്. MEGA7 വഴി 34,000 ഡോളർ അദ്ദേഹം നേടി.
ഈ കഥകൾ നമ്മോടു പറയുന്നത് ജീവിതംതന്നെ മാറ്റിമറിക്കുന്ന വിജയങ്ങൾ സാധ്യമാണെന്നാണ്. ഈ ഡിസംബറിൽ എല്ലായിടത്തുമുള്ള കളിക്കാർക്ക് ഓർക്കാനുള്ള നിരവധി നിമിഷങ്ങൾ എമിറേറ്റ്സ് ഡ്രോ നൽകുന്നുണ്ട്. MEGA7 ഗ്രാൻഡ് പ്രൈസ് ഇപ്പോൾ 40 മില്യൺ ഡോളർ ആണ്. കൂടാതെ ഒരു പ്രത്യേക 12.12 ഒരു ദിവസ വിൽപ്പനയുണ്ട്. ഫെസ്റ്റിവൽ റാഫ്ൾ പ്രൊമോഷൻ മാസം മുഴുവനുമുണ്ട്. ഒരു ടിക്കറ്റിലൂടെ നിങ്ങളുടെ ജീവിതം മാറാം.
ഡിസംബർ 12 മുതൽ 14 വരെ ഫലങ്ങൾ പ്രഖ്യാപിക്കും. വെബ്സൈറ്റിലൂടെ രാത്രി 10.30 (ഇന്ത്യൻ സമയം) ആകുമ്പോൾ ഫലം അറിയാം. PICK1, PICK2 ഫലങ്ങൾ ഓരോ മണിക്കൂറിലും അറിയാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ