എമിറേറ്റ്സ് ഡ്രോ ഈസി6 ​ഗെയിമിൽ മലയാളിക്ക് സ്വന്തം 60,000 ദിർഹം

Published : Apr 04, 2024, 05:06 PM IST
എമിറേറ്റ്സ് ഡ്രോ ഈസി6 ​ഗെയിമിൽ മലയാളിക്ക് സ്വന്തം 60,000 ദിർഹം

Synopsis

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ക്ഷണിക്കുകയാണ് ഈസി6, ഫാസ്റ്റ്5, മെ​ഗാ7 നറുക്കെടുപ്പുകൾ. ഇപ്പോൾ തന്നെ കളിക്കാൻ നമ്പറുകൾ തെരഞ്ഞെടുക്കാം.

എമിറേറ്റ്സ് ഡ്രോയിൽ കഴിഞ്ഞയാഴ്ച്ച ഈസി6, മെ​ഗാ7, ഫാസ്റ്റ്5 ​ഗെയിമുകളിൽ വിജയിച്ചവരിൽ ഇന്ത്യൻ പ്രവാസിയും. ലോകം മുഴുവനുള്ളവർക്ക് കളിക്കാനാകും എന്നതാണ് ഡ്രോയുടെ പ്രത്യേകത. തുർക്കിയിൽ നിന്നുള്ള അലി സെയ്ദി, കുവൈത്തിൽ നിന്നുള്ള അക്ബർ അലി, ഇന്ത്യക്കാരനായ മുസമ്മിൽ പുതിയ പുരയിൽ എന്നിവരാണ് വിജയികൾ.

അലി സെയ്ദി ഈസി6 കളിച്ച് ഒറ്റ നറുക്കെടുപ്പിൽ തന്നെ 39 സമ്മാനങ്ങൾ നേടി. ഇതിന് മുൻപ് 43 തവണ അദ്ദേഹം വിജയിയായിട്ടുണ്ട്. ഇസ്താംബൂളിൽ ജോലി ചെയ്യുകയാണ് അലി. ദുബായിലുള്ള ഒരു സുഹൃത്തിലൂടെയാണ് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിഞ്ഞത്. എല്ലാ ആഴ്ച്ചയും നിരവധി ടിക്കറ്റുകളാണ് അലി എടുക്കാറ്.

30,000 ദിർഹമാണ് അദ്ദേഹം ഒടുവിൽ നേടിയ സമ്മാനം. സമ്മാനത്തിന്റെ ഒരു ഭാ​ഗം ടിക്കറ്റുകൾ വാങ്ങാനായി മാറ്റിവെക്കാനാണ് അലിയുടെ ആ​ഗ്രഹം. ബാക്കി പണം ഭാര്യക്കൊപ്പം യാത്ര ചെയ്യാനും കാരുണ്യപ്രവർത്തികൾക്കും ഉപയോ​ഗിക്കും. അടുത്ത നറുക്കെടുപ്പിനായും അലി ടിക്കറ്റ് എടുത്തിട്ടുണ്ട്. ഈസി6 ​ഗ്രാൻഡ് പ്രൈസായ 15 മില്യൺ ദിർഹമാണ് അലിയുടെ ലക്ഷ്യം.

അലിയെപ്പോലെ മറ്റൊരു വിജയി ആന്ധ്രപ്രദേശിൽ നിന്നുള്ള പ്രവാസിയായ അക്ബർ അലിയാണ്. കുവൈത്തിൽ ജീവിക്കുന്ന അക്ബർ ഫാസ്റ്റ്5 നറുക്കെടുപ്പിൽ 50,000 ദിർഹം നേടി. മകൻ തെരഞ്ഞെടുത്ത നമ്പറുകളാണ് അക്ബറിന് ഭാ​ഗ്യം കൊണ്ടുവന്നത്.

"ഞാൻ എപ്പോഴും ലൈവ് ഡ്രോ കാണുന്നതാണ്. ഇത്തവണ ജോലിത്തിരക്ക് കാരണം കാണാൻ കഴിഞ്ഞില്ല. ഇ-മെയിൽ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ കരുതി 1000 ദിർഹമായിരിക്കും സമ്മാനമെന്ന്. 50,000 ദിർഹം എന്ന് കണ്ടതോടെ ഞാൻ ഞെട്ടിപ്പോയി. യൂട്യൂബിൽ നറുക്കെടുപ്പ് വീണ്ടും കണ്ടതോടെയാണ് വിജയം ഉറപ്പിച്ചത്." അക്ബർ പറയുന്നു. മക്കളുടെ ഭാവി ഭദ്രമാക്കാൻ തുക ഉപയോ​ഗിക്കാനാണ് അക്ബർ ആ​ഗ്രഹിക്കുന്നത്.

മലയാളിയായ മുസമിൽ പുതിയ പുരയിൽ ഈസി6 വഴി നേടിയത് 60,000 ദിർഹമാണ്. ഡ്രൈവറാണ് മുസമിൽ. തനിക്ക് ലഭിച്ച പണം കൊണ്ട് കടം വീട്ടാനാണ് മുസമിൽ തീരുമാനിച്ചിരിക്കുന്നത്.

ഈസി6, ഫാസ്റ്റ്5, മെ​ഗാ7 മത്സരങ്ങളിലൂടെ മൊത്തം 477,000 ദിർഹത്തിന്റെ സമ്മാനങ്ങളാണ് 3,200 പേർ നേടിയത്. ഏപ്രിൽ അഞ്ച് മുതൽ ഏഴ് വരെയാണ് അടുത്ത ലൈവ് സ്ട്രീം. യു.എ.ഇ സമയം രാത്രി 9-ന് ഉള്ള നറുക്കെടുപ്പുകൾ എമിറേറ്റ്സ് ഡ്രോയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും കാണാം.

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ക്ഷണിക്കുകയാണ് ഈസി6, ഫാസ്റ്റ്5, മെ​ഗാ7 നറുക്കെടുപ്പുകൾ. ഇപ്പോൾ തന്നെ കളിക്കാൻ നമ്പറുകൾ തെരഞ്ഞെടുക്കാം. സോഷ്യൽ മീഡിയയിൽ @emiratesdraw പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424 ഇ-മെയിൽ ചെയ്യാം customersupport@emiratesdraw.com വെബ്സൈറ്റ്  www.emiratesdraw.com
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ | UAE | Iran-Israel Conflict
കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്