
എമിറേറ്റ്സ് ഡ്രോ ഗെയിമുകൾ യു.എ.ഇയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പക്ഷേ, ഈസി6, ഫാസ്റ്റ്5, മെഗാ7 ഗെയിമുകൾ ലോകം മുഴുവനുള്ള ആരാധകർക്ക് വലിയ സമ്മാനങ്ങൾ എല്ലാ ആഴ്ച്ചയും നേടാനുള്ള അവസരമാണ്.
കഴിഞ്ഞ ആഴ്ച്ചയിലെ ശ്രദ്ധേയമായ വിജയികളെ പരിചയപ്പെടാം.
മെഗാ7 - സഹീദ് അഹ്മദ് മുഹമ്മദ് സലീം
ഗുജറാത്തിൽ നിന്നുള്ള 35 വയസ്സുകാരനായ സഹീദ് ഒരു കൺസ്ട്രക്ഷൻ ബിസിനസ് നടത്തുകയാണ്. സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം ഗെയിം കളിക്കാൻ തീരുമാനിച്ചത്. ഇത്തവണ റാഫ്ൾ വഴി സഹീദ് നേടിയത് 70,000 ദിർഹം.
ഞാൻ ലൈവ് ഡ്രോ കുറച്ചുനേരം കണ്ടിരുന്നു. പക്ഷേ, അതിന് ശേഷം ഇ-മെയിൽ കണ്ടപ്പോഴാണ് സത്യത്തിൽ ഞെട്ടിയത്. ആപ്ലിക്കേഷനിലൂടെ പരിശോധിച്ചപ്പോഴാണ് ഞാൻ ശരിക്കും സമ്മാനം നേടിയത് വിശ്വസിച്ചത്. അതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ആ രാത്രി മുഴുവൻ ആഘോഷിച്ചു.
ഈസി6 - ഷൈഖ് അൻവാർമിയാ
ഹൈദരാബാദിൽ നിന്നുള്ള 30 വയസ്സുകാരനായ ഷൈഖ് തന്റെ കുടുംബത്തിലുള്ളവരുടെ ജന്മദിന തീയതികൾക്ക് അനുസരിച്ചാണ് ടിക്കറ്റ് വാങ്ങാറ്. ഇത്തവണ അദ്ദേഹം നേടിയത് 1,50,000 ദിർഹമാണ്. ഒരക്കം അകലെ 15 മില്യൺ ദിർഹം നഷ്ടമായി എന്നതും പ്രത്യേകതയാണ്. തനിക്കുള്ള സാമ്പത്തിക ബാധ്യതകൾ വീട്ടാൻ പണം ഉപയോഗിക്കാനാണ് ഷൈഖ് ആഗ്രഹിക്കുന്നത്.
ഫെബ്രുവരി 23 മുതൽ 25 വരെ യു.എ.ഇ സമയം രാത്രി 9 മണിക്ക് എമിറേറ്റ്സ് ഡ്രോ ലൈവ് സ്ട്രീം കാണാം. വെബ്സൈറ്റിലും സോഷ്യൽ മീഡിയയിലും സ്ട്രീമിങ് ഉണ്ടാകും. സോഷ്യൽ മീഡിയയിൽ @emiratesdraw പിന്തുടരാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം - +971 4 356 2424 അല്ലെങ്കിൽ ഇ-മെയിൽ ചെയ്യാം customersupport@emiratesdraw.com കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ www.emiratesdraw.com
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ