യുഎഇ യാത്രാവിലക്കിനിടെ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് എമിറേറ്റ്‌സ് പറന്നത് ഒരേയൊരു യാത്രക്കാരനുമായി

Published : May 26, 2021, 03:10 PM ISTUpdated : May 26, 2021, 03:16 PM IST
യുഎഇ യാത്രാവിലക്കിനിടെ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് എമിറേറ്റ്‌സ് പറന്നത് ഒരേയൊരു യാത്രക്കാരനുമായി

Synopsis

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയിലെത്താന്‍ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ പൗരന്മാര്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്കിനിടെ മുംബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനം ദുബൈയിലേക്ക് പറന്നത് ഒരു യാത്രക്കാരനുമായി. ഇകെ-501 വിമാനമാണ് മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് ഒരു യാത്രക്കാരനുമായി സര്‍വീസ് നടത്തിയത്.

ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ജെംസ് ഗ്രൂപ്പ് സിഇഒയും ഗോള്‍ഡന്‍ വിസ ഉടമയുമായ ഭാവേഷ് ജാവേരിയാണ് ഒറ്റയ്ക്ക് പറന്ന ഈ യാത്രക്കാരനെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് യുഎഇയിലെത്താന്‍ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍ വിസ ഉടമകള്‍, യുഎഇ പൗരന്മാര്‍, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവര്‍ എന്നിവര്‍ക്ക് ഈ തീരുമാനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഈ യാത്രയക്കായി 909ദിര്‍ഹം(ഏകദേശം 18,000 രൂപ)ആണ് ജാവേരി ചെലവാക്കിയത്. ക്യാബിന്‍ ക്രൂ ഒന്നടങ്കം കയ്യടിച്ചാണ് തന്നെ വിമാനത്തിലേക്ക് സ്വീകരിച്ചതെന്നും ഊഷ്മളമായ വരവേല്‍പ്പാണ് എമിറേറ്റ്‌സ് തനിക്ക് നല്‍കിയതെന്നും ജാവേരി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം കാണാനില്ല, മോഷ്ടിച്ചത് ഷോപ്പ് മാനേജർ!
അമിതവില ഈടാക്കിയാൽ നടപടി, റമദാൻ വിപണിയിൽ കർശന പരിശോധന; അവശ്യ സാധനങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഖത്തർ‍