മസ്‌കറ്റിൽ 'എന്റെ കേരളം എന്റെ മലയാളം' വിജ്ഞാനോത്സവം നാളെ മുതല്‍

By Web TeamFirst Published Nov 25, 2020, 2:16 PM IST
Highlights

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേരടങ്ങുന്ന ടീമിന് പകരം വ്യക്തിഗതമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗമായും, ഒമ്പതാം  ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗവുമായും പരിഗണിച്ചാണ് മത്സരങ്ങൾ നടക്കുക. 

മസ്‍കത്ത്: മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിഭാഗം സംഘടിപ്പിക്കുന്ന പതിനെട്ടാമത് 'എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം' നവംബർ 26, 27 തീയതികളില്‍ ഓണ്‍ലൈനായി നടക്കുന്നു. അക്ഷര മുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ സംസ്ഥാനതല സംഘാടകരാണ് ഈവര്‍ഷം വിജ്ഞാനോത്സവം നയിക്കുന്നത്.സാഹിത്യകാരന്‍ ഏഴാച്ചേരി രാമചന്ദ്രന്‍ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യും.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേരടങ്ങുന്ന ടീമിന് പകരം വ്യക്തിഗതമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗമായും, ഒമ്പതാം  ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗവുമായും പരിഗണിച്ചാണ് മത്സരങ്ങൾ നടക്കുക.  ഇരു വിഭാഗത്തിലും  മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. നവംബര്‍ 26ന് വൈകുന്നേരം നടക്കുന്ന ആദ്യ പ്രാഥമിക മത്സരത്തില്‍ നിന്നും കൂടുതൽ മാർക്ക് നേടി തിരഞ്ഞെടുക്കപ്പെടുന്ന എൺപത് പേര്‍ക്കായി  നവംബര്‍ 27നു രാവിലെ രണ്ടാം ഘട്ട മത്സരം നടക്കും.

തിരഞ്ഞെടുക്കപ്പെടുന്ന എട്ട് പേരായിരിക്കും അവസാന ഘട്ട മത്സരത്തില്‍ പങ്കെടുക്കുക. മത്സരങ്ങൾ കേരള വിഭാഗത്തിന്റെ ഫേസ്‍ബുക്ക് പേജിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്. ഒമാനിലെ 21 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വിജയികള്‍ക്ക് സാക്ഷ്യപത്രവും ആകർഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങൾകായി 00968 - 99881475 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

click me!