സൗദിയില്‍ റോഡിലിറങ്ങിയ ഗൊറില്ല; അന്തംവിട്ട് ജനങ്ങളും പൊലീസും

First Published Jul 22, 2018, 9:40 AM IST
Highlights

ഏതെങ്കിലും സര്‍ക്കസ് കൂടാരത്തില്‍ നിന്നാണോ അതോ സ്വകാര്യ വ്യക്തികള്‍ വീട്ടില്‍ വളര്‍ത്തിയതാണോ എന്ന കാര്യം വ്യക്തമല്ല

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ ജനവാസ മേഖലകളിലെല്ലാം കറങ്ങി നടന്ന ഒരു ഗൊറില്ലയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം. യാതൊരു പരിഭവവുമില്ലാതെ റോഡിലൂടെ നടന്ന ഗൊറില്ലയെ ക്യാമറയില്‍ പകര്‍ത്താനും ആളുകള്‍ കൂടി. ചിലര്‍ ആട്ടിപ്പായിക്കാനും ശ്രമിച്ചു. വാഹനങ്ങള്‍ക്കടുത്ത് വിശ്രമിക്കുന്ന ഗൊറില്ലയ്ക്ക് പഴം കൊടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വരെ പലരും പകര്‍ത്തിയിട്ടുണ്ട്. 

ഏതെങ്കിലും സര്‍ക്കസ് കൂടാരത്തില്‍ നിന്നാണോ അതോ സ്വകാര്യ വ്യക്തികള്‍ വീട്ടില്‍ വളര്‍ത്തിയതാണോ എന്ന കാര്യം വ്യക്തമല്ല. എങ്ങനെ റോഡിലിറങ്ങിയെന്ന കാര്യവും ആര്‍ക്കുമറിയില്ല. അര മണിക്കൂറോളം ജനങ്ങള്‍ക്കിടയില്‍ കറങ്ങി നടന്ന ശേഷമാണ് പൊലീസും അധികൃതരും സ്ഥലത്തെത്തി ഗൊറില്ലയെ കീഴ്പ്പെടുത്തിയത്. ഒടുവില്‍ അധികൃതര്‍ തന്നെ കൊണ്ടുപോവുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പരക്കുന്നുണ്ട്. വന്യ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് നിരോധിക്കണമെന്നും നിരവധിപ്പേര്‍ ആവശ്യമുന്നയിക്കുന്നു.

ഗൊറില്ലയുടെ വീഡിയോ ദൃശ്യങ്ങള്‍ കാണാം

click me!