യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ ഇത്തിഹാദ് എയര്‍വേസ് നിര്‍ത്തും

Published : Mar 20, 2020, 04:25 PM ISTUpdated : Mar 20, 2020, 04:27 PM IST
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകള്‍ ഇത്തിഹാദ് എയര്‍വേസ് നിര്‍ത്തും

Synopsis

ഈമാസം 22മുതല്‍ 28വരെയായിരിക്കും സര്‍വ്വീസ് നിര്‍ത്തിവെക്കുക.

അബുദാബി: ഇത്തിഹാദ് എയര്‍വേസ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകളെല്ലാം നിര്‍ത്തിവെക്കും. ഈമാസം 22മുതല്‍ 28വരെയായിരിക്കും സര്‍വ്വീസ് നിര്‍ത്തിവെക്കുക. ദില്ലി, മുംബൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിവെക്കുന്നത്. 

അതേസമയം കൊവിഡ് 19 പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സൗദി കൂടുതൽ കടുത്ത ജാഗ്രതാ നടപടികളിലേക്ക് കടക്കുകയാണ്. നാളെ മുതൽ പൊതു ഗതാഗതം നിർത്തിവെയ്ക്കും. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 274 ആയി. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും