മാക്ബുക്ക് പ്രോ ലാപ്‍ടോപ്പുകള്‍ക്ക് വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഇത്തിഹാദ്

By Web TeamFirst Published Aug 29, 2019, 7:21 PM IST
Highlights

ചെക് ഇന്‍ ലഗേജില്‍ മാക്ബുക് പ്രോ കൊണ്ടുപോകാനാവില്ലെങ്കിലും ഇവന്‍ ക്യാബിന്‍ ബാഗേജിനൊപ്പം അനുവദിക്കും. എന്നാല്‍ കമ്പനി തിരിച്ചുവിളിച്ചിട്ടുള്ള മാക്ബുക്കുകള്‍ യാത്രയിലുടനീളം ഓഫ് ചെയ്ത് വെയ്ക്കണം. വിമാനത്തില്‍ ഇവ ചാര്‍ജ് ചെയ്യാനും അനുവദിക്കില്ലെന്ന് ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്. 

അബുദാബി: സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇത്തിഹാദ് എയര്‍വേയ്‍സ് മാക്ബുക്ക് പ്രോ ലാപ്‍ടാപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.. ചെക്ക് ഇന്‍ ലഗേജുകളില്‍ ഇവ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.

ചെക് ഇന്‍ ലഗേജില്‍ മാക്ബുക് പ്രോ കൊണ്ടുപോകാനാവില്ലെങ്കിലും ഇവന്‍ ക്യാബിന്‍ ബാഗേജിനൊപ്പം അനുവദിക്കും. എന്നാല്‍ കമ്പനി തിരിച്ചുവിളിച്ചിട്ടുള്ള മാക്ബുക്കുകള്‍ യാത്രയിലുടനീളം ഓഫ് ചെയ്ത് വെയ്ക്കണം. വിമാനത്തില്‍ ഇവ ചാര്‍ജ് ചെയ്യാനും അനുവദിക്കില്ലെന്ന് ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും ലോകമെമ്പാടുമുള്ള വിവിധ വിമാനക്കമ്പനികള്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മാക്ബുക്ക് പ്രോ കംപ്യൂട്ടറുകള്‍ക്ക് ഇത്തിഹാദ് കാര്‍ഗോയും വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

ബാറ്ററികള്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാക്ബുക്ക് പ്രോ 15 ഇഞ്ച് മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 2015 സെപ്തംബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ വിറ്റഴിക്കപ്പെട്ട കംപ്യൂട്ടറുകള്‍ക്കാണ് ഇത്തരം പ്രശ്നങ്ങളുള്ളത്. ബാറ്ററികള്‍ അമിതമായി ചൂടാവാനും തീപിടിക്കാനും സാധ്യതയുള്ളതായി ചൂണ്ടിക്കാട്ടി ഇവ കമ്പനി തിരിച്ചുവിളിച്ചിരുന്നു. 
 

click me!