ലോകത്തില്‍ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‍വര്‍ക്ക് ലഭിക്കുന്നത് യുഎഇയില്‍

By Web TeamFirst Published Oct 24, 2020, 5:57 PM IST
Highlights

ആഗോള തലത്തില്‍ വിവിധ സേവനദാതാക്കളുടെ മൊബൈല്‍ നെറ്റ്‍വര്‍‌ക്ക് വേഗത അടിസ്ഥാനമാക്കി സ്‍പീഡ് സ്‍കോറുകള്‍ നല്‍കയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ദുബൈ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‍വര്‍ക്ക് യുഎഇയിലെ ഇത്തിസാലാത്തിന്റേതാണെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന 'സ്‍പീഡ് ടെസ്റ്റിന്റെ' ഈ വര്‍ഷത്തെ രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകള്‍ പ്രകാരമാണ് ഇത്തിസാലാത്ത് ഒന്നാമത് എത്തിയത്. ലോകമെമ്പാടും നെറ്റ്‍വര്‍ക്ക് വേഗത കണക്കാക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചുവരുന്ന വെബ്‍സൈറ്റാണ് സ്‍പീഡ്ടെസ്റ്റിന്റേത്.

ആഗോള തലത്തില്‍ വിവിധ സേവനദാതാക്കളുടെ മൊബൈല്‍ നെറ്റ്‍വര്‍‌ക്ക് വേഗത അടിസ്ഥാനമാക്കി സ്‍പീഡ് സ്‍കോറുകള്‍ നല്‍കയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതനുസരിച്ച് യുഎഇയിലെ ഇത്തിസാലാത്തിന് 98.78 ആണ് സ്‍കോര്‍. ദക്ഷിണ കൊറിയയിലെ എസ്.കെ ടെലികോം ആണ് രണ്ടാമത്. ഖത്തറിലെ ഉറിഡൂ, ബള്‍ഗേറിയയിലെ വിവകോം, നെതല്‍ലന്‍ഡ്സിലെ ടി-മൊബൈല്‍, കാനഡയിലെ ടെലസ്, നോര്‍വേയിലെ ടെല്‍നോര്‍, അല്‍ബേനിയയിലെ വോഡഫോണ്‍. ചൈനയിലെ ചൈന മൊബൈല്‍ തുടങ്ങിയവയാണ് തുടര്‍ന്നുള്ള മറ്റ് സ്ഥാനങ്ങളിലുള്ളത്. 

click me!