പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അതീവ ജാഗ്രതയിൽ യുഎഇ, അബുദാബിയിലും ഷാർജയിലുമടക്കം നിയന്ത്രണങ്ങൾ, അതിശക്തമായ മഴ

Published : Mar 09, 2024, 08:00 AM ISTUpdated : Mar 09, 2024, 11:18 AM IST
പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അതീവ ജാഗ്രതയിൽ യുഎഇ, അബുദാബിയിലും ഷാർജയിലുമടക്കം നിയന്ത്രണങ്ങൾ, അതിശക്തമായ മഴ

Synopsis

സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.

അബുദാബി : യുഎഇയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ തുടങ്ങി. അബുദാബിയിലും ഷാർജയിലും ഉൾപ്പെടെ പാർക്കുകളും, മലയോര പാതകളും അടച്ചു. ബീച്ചുകളും അടച്ചിടും​. ഗ്ലോബൽ വില്ലേജിൽ വെടിക്കെട് നിർത്തിവച്ചു. അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏ‌ർപ്പെടുത്തി. വിമാന യാത്രക്കാർക്കും ജാ​ഗ്രതാ നിർദ്ദേശമുണ്ട്. സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

പേര് പറയുന്നതിൽ എനിക്ക് മടിയില്ല, പത്മജ കോൺഗ്രസ് വിട്ടതിന് പിന്നിൽ പ്രവ‍ര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ: മുരളീധരൻ

മുൻപൊന്നും കാണാത്ത ജാഗ്രതയിലാണ് യുഎഇ. പടിഞ്ഞാറൻ എമിറേറ്റുകളിൽ മഴ ശക്തമാണ്. അൽ ഐൻ , നാഹിൽ മേഖലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ഭാഗങ്ങളിൽ യെല്ലോ അലേർട്ടുമാണ്. അൽ ദഫ്റയിലും അൽഐനിലും കനത്തമഴയും കാറ്റുമുണ്ട്. ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലും കനത്ത മഴയുണ്ടാകും. ഫുജൈറയും റാസൽഖൈമയും മഴ ജാഗ്രതയിലാണ്. വിവിധ പ്രദേശങ്ങളിൽ പാർക്കുകൾ അടച്ചു. മലയോര റോഡുകൾ അടച്ചിട്ടുണ്ട്. വാദികളിലേക്കും ഡാമിന് സമീപത്തേക്കും പ്രവേശനമില്ല. ബീച്ചുകളും അടച്ചിടും. ​ഗ്ലോബൽ വില്ലേജിൽ വെടിക്കെട് നിർത്തിവച്ചു. അബുദാബി ക്ഷേത്രത്തിലും നിയന്ത്രണം ഏ‌ർപ്പെടുത്തി. വിമാന യാത്രകാർക്കും മുന്നറിയിപ്പുണ്ട്. വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റണുണ്ടായേക്കും. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

കട്ടപ്പന ഇരട്ടക്കൊല, അടിമുടി ദുരൂഹത, വീടിന്റെ തറ പൊളിക്കാൻ നീക്കം, പൊലീസെത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ 2പേ‍ര്‍

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്