പ്രവാസികളെ ശ്രദ്ധിക്കൂ, സമുദ്ര മലിനീകരണത്തിന് കടുത്ത ശിക്ഷ, 200,000 കുവൈത്തി ദിനാർ വരെ പിഴ

Published : Aug 25, 2025, 02:29 PM IST
kuwait sea

Synopsis

കടൽ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികളെന്ന് കുവൈത്ത് 

കുവൈത്ത് സിറ്റി: രാജ്യത്തെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് കുവൈത്തിലെ എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ). കടൽ മനഃപൂർവ്വം മലിനീകരിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ തുടരുമെന്ന് ഇ.പി.എ. വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരം, ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ച് കടൽ മലിനീകരിക്കുന്ന ഏതൊരാൾക്കും ആറു മാസം വരെ തടവോ, 200,000 കുവൈത്തി ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് ഇ.പി.എ. പ്രസ്താവനയിൽ പറയുന്നു.

നിരോധിക്കപ്പെട്ട മലിനീകരണ വസ്തുക്കളിൽ എണ്ണയും അതിന്റെ ഉപോൽപ്പന്നങ്ങളും, വിഷമുള്ള ദ്രാവകങ്ങളും മാലിന്യങ്ങളും, സംസ്കരിക്കാത്ത മലിനജലം, രാസവസ്തുക്കൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, ദോഷകരമായ ഊർജ്ജ രൂപങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുവൈത്തിന്റെ ആഭ്യന്തര ജലാശയങ്ങൾ, പ്രാദേശിക കടൽ അതിർത്തികൾ, സമീപ മേഖല, പ്രാദേശിക കടലുമായി ബന്ധിപ്പിച്ച ജലാശയങ്ങൾ എന്നിവയിലെല്ലാം ഈ നിയമങ്ങൾ ബാധകമാണെന്നും അതോറിറ്റി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം